സം​യു​ക്ത കു​ർ​ബാ​ന ശ​നി​യാ​ഴ്ച
Thursday, March 6, 2025 3:08 PM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ ആ​ക്ടി​വി​റ്റി ക​മ്മി​റ്റി "കൊ​യ്‌​നോ​ണി​യ' സം​യു​ക്ത വി​ശു​ദ്ധ കു​ർ​ബാ​ന ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആറിന് പ്ലാ​നോ​യി​ലെ സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു

സം​യു​ക്ത വി​ശു​ദ്ധ കു​ർ​ബാ​നയ്​ക്കു മോ​സ്റ്റ് റ​വ. ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത നേ​തൃ​ത്വം ന​ൽ​കും. സൗ​ത്ത് വെ​സ്റ്റ് റീ​ജി​യണിൽ ഉ​ൾ​പ്പെ​ട്ട ക്രോ​സ്വേ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, ക​ൻ​സാ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ്, ക​രോ​ൾ​ട്ട​ൺ, മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ്,


ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച്, ഒ​ക്‌ലഹോ​മ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്, സെന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഉ​ൾ​പ്പെ​ടെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലെ​യും അം​ഗ​ങ്ങ​ൾ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു