ലണ്ടൻ: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനു നേരെ ലണ്ടനിൽ ആക്രമണ ശ്രമം. ഖലിസ്ഥാൻ വാദികളാണ് ജയശങ്കറിനു നേരേ ആക്രമണശ്രമം നടത്തിയതെന്നാണ് വിവരം.
മന്ത്രി കാറിൽ കയറാനെത്തിയപ്പോഴാണ് അക്രമി ഇന്ത്യൻ പതാക കീറിക്കൊണ്ട് ജയശങ്കറിനെ ലക്ഷ്യംവച്ച് ഓടിയടുത്തത്. നിമിഷങ്ങൾക്കകം സുരക്ഷാ ഉദ്യോഗസ്ഥരെത്തി അക്രമിയെ കീഴ്പ്പെടുത്തി.
പിന്നാലെ മന്ത്രിയുടെ വാഹനവ്യൂഹം സുരക്ഷയോടെ കടന്നുപോയി. സംഭവത്തിൽ ഇന്ത്യ കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ട്. ആക്രമണശ്രമത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.