അ​മേ​രി​ക്ക​ൻ മ​ദ്യ​ത്തി​ന് കാ​ന​ഡ​യു​ടെ വി​ല​ക്ക്
Thursday, March 6, 2025 10:02 AM IST
ഒ​ന്‍റാ​റി​യോ: യു​എ​സ് ഏ​ർ​പ്പെ​ടു​ത്തി​യ ഇ​റ​ക്കു​മ​തി തീ​രു​വ​ക​ൾ​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി യു​എ​സ് മ​ദ്യ​ത്തി​നു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ക​നേ​ഡി​യ​ൻ പ്ര​വ​ശ്യ​ക​ൾ. ഒ​ന്‍റാ​റി​യോ, ക്യു​ബെ​ക് എ​ന്നി​വ​യു​ൾ​പ്പ​ടെ ഒ​ന്നി​ല​ധി​കം പ്ര​വ​ശ്യ​ക​ൾ ചൊ​വ്വാ​ഴ്ച യു​എ​സ് മ​ദ്യ​ത്തി​ന്‍റെ വി​ൽ​പ്പ​ന നി​രോ​ധി​ച്ചു.


ഈ ​തീ​രു​മാ​നം ഉ​ത്പാ​ദ​ക​ർ​ക്കു വ​ലി​യ തി​രി​ച്ച​ടി​യാ​ണെ​ന്നു വി​ല​ക്ക് പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ഓ​ന്‍റാ​റി​യോ പ്രീ​മി​യ​ർ ഡ​ഗ് ഫോ​ർ​ഡ് പ​റ​ഞ്ഞു. ഒ​രു ബി​ല്യ​ൺ ക​നേ​ഡി​യ​ൻ ഡോ​ള​ർ മൂ​ല്യ​മു​ള്ള യു​എ​സ് ആ​ൽ​ക്ക​ഹോ​ൾ ഉ​ത്പ​ന്ന​ങ്ങ​ൾ കാ​ന​ഡ​യി​ൽ വി​ൽ​ക്കു​ന്നു​ണ്ടെ​ന്ന് ഫോ​ർ​ഡ് പ​റ​ഞ്ഞു.