‌‌‌‌‌‌‌‌അ​മേ​രി​ക്ക​യി​ലെ സ്കൂ​ളി​ൽ വെ​ടി​വ​യ്പ്; അ​ക്ര​മി​യു​ൾ​പ്പ​ടെ അ​ഞ്ച്പേ​ർ മ​രി​ച്ചു
Tuesday, December 17, 2024 10:09 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ സ്കൂ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ആ​ക്ര​മി​യു​ൾ​പ്പ​ടെ അ​ഞ്ച്പേ​ർ കൊ​ല്ല​പ്പെ​ട്ടു. അ​ഞ്ച്പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വി​സ്‌​കോ​ൺ​സി​നി​ലെ മാ​ഡി​സ​ണി​ലു​ള്ള സ്കൂ​ളി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​വ​രി​ൽ കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

കി​ന്‍റ​ർ​ഗാ​ർ​ഡ​ൻ മു​ത​ൽ 12-ാം ക്ലാ​സ് വ​രെ 400-ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​മാ​യ എ​ബ​ണ്ട​ന്‍റ് ലൈ​ഫ് ക്രി​സ്ത്യ​ൻ സ്‌​കൂ​ളി​ലാ​ണ് വെ​ടി​വ​യ്പ് ന​ട​ന്ന​തെ​ന്ന് മാ​ഡി​സ​ൺ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​റി​യി​ച്ചു.


വെ​ടി​വ​യ്പി​നു പി​ന്നി​ല്‍ പ​തി​നേ​ഴു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​യാണെന്നാണ് റി​പ്പോ​ര്‍​ട്ട്. തങ്ങൾ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ ആ​ക്ര​മി കൊ​ല്ല​പ്പെ​ട്ടി​രു​ന്നു​വെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.