മ​സ്കി​ന്‍റെ സ​മ്പ​ത്ത് 40,000 കോ​ടി ഡോ​ള​ർ ഭേ​ദി​ച്ചു
Saturday, December 14, 2024 9:40 AM IST
ന്യൂ​യോ​ർ​ക്ക്: എ​തി​രാ​ളി​ക​ളൊ​ന്നു​മി​ല്ലാ​തെ സ​മ്പ​ന്ന​ലോ​ക​ത്തെ ഒ​ന്നാം ന​മ്പ​ർ പ​ദ​വി​യി​ലേ​റി കു​തി​ക്കു​ക​യാ​ണ് യു​എ​സ് ശ​ത​കോ​ടീ​ശ്വ​ര​നും പ്ര​മു​ഖ വ്യ​വ​സാ​യി​യു​മാ​യ ഇ​ലോ​ൺ മ​സ്ക്.

യു​എ​സ് ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന നി​ർ​മാ​ണ ക​ന്പ​നി​യാ​യ ടെ​സ്‍​ല, മൈ​ക്രോ​ബ്ലോ​ഗിം​ഗ് പ്ലാ​റ്റ്ഫോ​മാ​യ എ​ക്സ് (ട്വി​റ്റ​ർ), സ്വ​കാ​ര്യ ബ​ഹി​രാ​കാ​ശ ദൗ​ത്യ​സ്ഥാ​പ​ന​മാ​യ സ്പേ​സ് എ​ക്സ് എ​ന്നി​വ​യു​ടെ ത​ല​വ​നാ​യ മ​സ്കി​ന്‍റെ ആ​സ്തി 40,000 കോ​ടി ഡോ​ള​ർ ഭേ​ദി​ച്ചു.


യു​എ​സ് ഓ​ഹ​രി​വി​പ​ണി​ക​ൾ വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​പ്പോ​ൾ ബ്ലൂം​ബെ​ർ​ഗി​ന്‍റെ റി​യ​ൽ​ടൈം ശ​ത​കോ​ടീ​ശ്വ​ര പ​ട്ടി​ക​പ്ര​കാ​രം മ​സ്കി​ന്‍റെ സ​മ്പ​ത്ത് 44,700 കോ​ടി ഡോ​ള​റാ​യി (ഏ​ക​ദേ​ശം 37.90 ല​ക്ഷം കോ​ടി രൂ​പ).

ബ്ലൂം​ബെ​ർ​ഗി​ന്‍റെ പ​ട്ടി​ക​യി​ൽ ര​ണ്ടാ​മ​തു​ള്ള ആ​മ​സോ​ൺ സ്ഥാ​പ​ക​ൻ ജെ​ഫ് ബെ​സോ​സി​ന്‍റെ ആ​സ്തി 24,900 കോ​ടി ഡോ​ള​റാ​ണ് (21.11 ല​ക്ഷം കോ​ടി രൂ​പ).