ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് ടെ​ക്സ​സ് അ​വാ​ർ​ഡ് ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ചു
Saturday, December 14, 2024 11:30 AM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് ടെ​ക്സ​സ് അ​മേ​രി​ക്ക​യി​ലെ മി​ക​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ, മി​ക​ച്ച മ​ല​യാ​ളി സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ൻ, സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് ഡോ. ​ഹ​രി ന​മ്പൂ​തി​രി, ഡോ. ​സ്റ്റീ​വ​ൻ പോ​ട്ടൂ​ർ, എ​ബ്ര​ഹാം മാ​ത്യൂ​സ് (കൊ​ച്ചു​മോ​ൻ), ലാ​ലി ജോ​സ​ഫ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന നാ​ലം​ഗ അ​വാ​ർ​ഡ് ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ചു.

ഡാ​ള​സി​ൽ ജ​നു​വ​രി 26നു ​ഐ​പി​സി​എ​ൻ​ടി സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് എ​ബ്ര​ഹാം തെ​ക്കേ​മു​റി ഹാ​ളി​ൽ പ്ര​സി​ഡ​ന്‍റ് സ​ണ്ണി​മാ​ളി​യേ​ക്ക​ൽ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് ടെ​ക്സ​സ് 2024 പ്ര​വ​ർ​ത്ത​ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​വാ​ർ​ഡ് ച​ട​ങ്ങു സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

മ​ല​യാ​ളി​ക​ളി​ലെ ന​ന്മ​യും കാ​രു​ണ്യ​വും എ​ടു​ത്തു കാ​ട്ടി​യ സ്വ​ന്തം കാ​ര്യ​വു​മാ​യി വീ​ട്ടി​ൽ ഒ​തു​ങ്ങി പോ​കാ​തെ സ​മൂ​ഹ​ത്തി​നാ​യി പ്ര​വ​ർ​ത്ത​ന നി​ര​ത​രാ​യി ഒ​ട്ടേ​റെ പേ​രു​ണ്ട്. അ​വ​രെ ആ​ദ​രി​ക്കു​ന്ന​ത് ത​ങ്ങ​ളു​ടെ ക​ട​മ ത​ന്നെ​യാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ളി​യേ​ക്ക​ൽ പ​റ​ഞ്ഞു.


സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍​ക്കും വ്യ​ക്തി​ക​ള്‍​ക്കും മി​ക​ച്ച വ്യ​ക്തി​ക​ളെ നോ​മി​നേ​റ്റ് ചെ​യ്യാം. പ്ര​സ് ക്ല​ബ് നി​യോ​ഗി​ക്കു​ന്ന വി​ദ​ഗ്ധ സ​മി​തി അം​ഗീ​കാ​രം അ​ർ​ഹി​ക്കു​ന്ന​വ​രെ തെ​ര​ഞ്ഞെ​ടു​ക്കും. ഇ​മെ​യി​ല്‍ വ​ഴി നി​ർ​ദേ​ശ​ങ്ങ​ൾ അ​യ​ക്കാം.

ഈ ​മാ​സം 31നു ​മു​ന്‍​പാ​യി അ​റി​യി​ക്കു​ന്ന മി​ക​ച്ച വ്യ​ക്തി​ക​ളെ ആ​ദ​രി​ക്കു​ക എ​ന്ന​ത് ത​ങ്ങ​ളു​ടെ ക​ട​മ​യാ​യി ക​രു​തു​ന്നു​വെ​ന്നു ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് ടെ​ക്സ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​ജി​ലി ജോ​ർ​ജ്, ട്ര​ഷ​റ​ര്‍ ബെ​ന്നി ജോ​ൺ എ​ന്നി​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​യ​ക്കാ​നു​ള്ള ഈ​മെ​യി​ല്‍: [email protected],[email protected]. അ​ല്ലെ​ങ്കി​ല്‍ ഐ​പി​സി​എ​ൻ​ടി സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ സാം ​മാ​ത്യു, പ്ര​സാ​ദ് തി​യോ​ടി​ക്ക​ൽ, തോ​മ​സ് ചി​റ​മേ​ൽ, അ​ന​ശ്വ​ർ മാം​മ്പി​ള്ളി, സി​ജു ജോ​ർ​ജ് എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.