മേ​രി കു​ര്യ​ൻ ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു
Monday, December 16, 2024 4:20 PM IST
ന്യൂ​യോ​ർ​ക്ക്: ഗ്ലെ​ൻ ഓ​സി​ൽ മേ​രി കു​ര്യ​ൻ (റാ​ണി - 66) അ​ന്ത​രി​ച്ചു. അ​വി​വാ​ഹി​ത​യാ​യ റാ​ണി ഇ​ന്ത്യ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി.​ജെ. കു​ര്യ​ന്‍റെ മ​രു​മ​ക​ളാ​ണ്.

വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ജാ​ൻ​സി​യി​ൽ (ഉ​ത്ത​ർ​പ്ര​ദേ​ശ്) ജ​നി​ച്ചു അ​മേ​രി​ക്ക​യി​ൽ കു​ടി​യേ​റു​ന്ന​തി​നു മു​ൻ​പ് മും​ബെെ​യി​ൽ അ​ഭി​ഭാ​ഷ​ക​യാ​യി​രു​ന്നു പ​രേ​ത.

ന്യൂ​യോ​ർ​ക്കി​ൽ ഒ​രു ചെ​റു​കി​ട ബി​സി​ന​സ് ന​ട​ത്തി ജീ​വി​തം ന​യി​ച്ച ഇ​വ​ർ ബ​ന്ധു​ക്ക​ളു​ടെ​യും വ​ള​രെ​യ​ധി​കം സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സാ​മൂ​ഹി​ക​വ​ല​യ​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്നു.


വെ​ള്ളി​യാ​ഴ്ച ന്യൂ ​ഹൈ​ഡ് പാ​ർ​ക്കി​ലെ പാ​ർ​ക്ക് ഫ്യൂ​ണ​റ​ൽ ചാ​പ്പ​ലി​ൽ (2175 ജെ​റി​ക്കോ ടേ​ൺ​പൈ​ക്ക്, ന്യൂ ​ഹൈ​ഡ് പാ​ർ​ക്ക്, ന്യൂ​യോ​ർ​ക്ക് 11040) വൈ​കു​ന്നേ​രം ആ​റു മു​ത​ൽ ഒ​ന്പ​ത് വ​രെ സം​സ്കാ​ര ശു​ശ്രൂ​ഷ​യും ശ​നി​യാ​ഴ്ച ഔ​ർ ലേ​ഡി ഓ​ഫ് ദ ​സ്നോ​സ് റോ​മ​ൻ കാ​ത്ത​ലി​ക് പ​ള്ളി​യി​ൽ സം​സ്കാ​ര​വും ന​ട​ക്കും.