ഹൂസ്റ്റൺ: പെരുമ്പെട്ടി വലിയമണ്ണിൽ കുഞ്ഞിന്റെ (ഉമ്മൻ ജോൺ) ഭാര്യ റേച്ചലാമ്മ ജോൺ(76) ഹൂസ്റ്റണിൽ അന്തരിച്ചു. ചുങ്കപ്പാറ സിഎംഎസ് എൽപി സ്കൂൾ റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ആണ്.
19 വർഷമായി മക്കളായ ജോൺ ഡബ്ല്യു. വർഗീസിനും(പ്രോംപ്റ്റ് റീൽറ്റി ആൻഡ് മോർട്ടഗേജ് സിഇഒ) പ്രസാദിനും(ഉമ്മൻ ജോൺ ഓക്സിംടെക് സിഇഒ) ഷുഗർലാൻഡിൽ താമസമായിരുന്നു.
പരേതയായ സൂസൻ ജോർജ്(പുഷ്പ) മകളാണ്. പേരക്കുട്ടികൾ: സ്റ്റെഫിനി, സേറ, ഹന്ന, എയ്ഡൻ, അലീന, നിയ. സംസ്കാരം പിന്നീട്.