യു​എ​സി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ടി​യേ​റ്റ് മ​രി​ച്ചു
Tuesday, October 8, 2024 12:17 PM IST
പി.പി. ചെ​റി​യാ​ൻ
അ​റ്റ്ലാ​ന്‍റാ: ഡ​ഗ്ല​സ് കൗ​ണ്ടി​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ടി​യേ​റ്റ് മ​രി​ച്ചു. ഓ​ബ്രി ഹോ​ർ​ട്ട​ൺ ആ​ണ് മ​രി​ച്ച​തെ​ന്ന് അ​റ്റ്ലാ​ന്‍റാ പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

10 വ​ർ​ഷ​മാ​യി പോ​ലീ​സ് വ​കു​പ്പി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഹോ​ർ​ട്ട​ണി​ന് ക​ഴി​ഞ്ഞാ​ഴ്ച അ​റ്റ്ലാ​ന്‍റ പോ​ലീ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ വാ​ർ​ഷി​ക ച​ട​ങ്ങി​ൽ "ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ ഓ​ഫ് ദ ​ഇ​യ​ർ' അ​വാ​ർ​ഡ് ല​ഭി​ച്ചി​രു​ന്നു.


ഒ​രു വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ ഹോ​ർ​ട്ട​ണി​നെ വീ​ട്ടു​ട​മ​സ്ഥ​ൻ സ്വ​യം പ്ര​തി​രോ​ധ​ത്തി​നാ​യി വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

സം​ഭ​വ​സ​മ​യ​ത്ത് ഹോ​ർ​ട്ട​ൺ ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്നി​ല്ലെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.