കേ​ര​ള സെ​ന്‍റ​ർ അ​വാ​ർ​ഡ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Monday, October 7, 2024 2:55 PM IST
ന്യൂ​യോ​ർ​ക്ക്: സ​മൂ​ഹ ന​ന്മ​യ്ക്ക് വേ​ണ്ടി നി​സ്വാ​ർ​ഥ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളി​ൽ പ്ര​തി​ഭ തെ​ളി​യി​ച്ച​വ​രു​മാ​യ എ​ട്ട് പേ​രെ കേ​ര​ള സെ​ന്‍റ​ർ അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു. ഈ ​മാ​സം 19ന് 5.30​ന് കേ​ര​ള സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന 32-ാമ​ത് വാ​ർ​ഷി​ക അ​വാ​ർ​ഡ് ച​ട​ങ്ങി​ൽ വ​ച്ച് ഇ​വ​രെ ആ​ദ​രി​ക്കും.

അ​മേ​രി​ക്ക​യി​ലെ​യും കേ​ര​ള​ത്തി​ലെ​യും സാ​മൂ​ഹ്യ സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ നേ​താ​ക്ക​ന്മാ​ർ ‌ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. പ്ര​ഗ​ത്ഭ​രും സ​മൂ​ഹ​ന​ന്മ​യ്ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​മാ​യ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളെ കേ​ര​ള സെ​ന്‍റ​ർ 1992 മു​ത​ൽ ആ​ദ​രി​ച്ചു​വ​രു​ന്നു.

എ​ല്ലാ വ​ർ​ഷ​വും അ​വാ​ർ​ഡ് നോ​മി​നി​ക​ളെ ക്ഷ​ണി​ക്കു​ക​യും അ​വ​രി​ൽ​നി​ന്ന് ഓ​രോ വി​ഭാ​ഗ​ത്തി​ലെ ഏ​റ്റ​വും യോ​ഗ്യ​രാ​യ​വ​രെ അ​വാ​ർ​ഡ് ക​മ്മി​റ്റി എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി കേ​ര​ള സെ​ന്‍റ​ർ ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​നും അ​വാ​ർ​ഡ് ക​മ്മി​റ്റി അം​ഗ​വു​മാ​യ ഡോ. ​തോ​മ​സ് എ​ബ്ര​ഹാം പ്ര​സ്താ​വി​ച്ചു.

പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് പ്ര​തി​ഭ തെ​ളി​യി​ക്കു​ക​യും മ​റ്റു​ള്ള​വ​ർ​ക്ക് ന​ന്മ ചെ​യ്ത് സ​മൂ​ഹ പു​രോ​ഗ​തി​ക്ക് സം​ഭാ​വ​ന ചെ​യ്യു​ക​യും ചെ​യ്യു​ന്ന അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​ൽ കേ​ര​ള സെ​ന്‍റ​റി​ന് വ​ള​രെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​വ​രു​ടെ മാ​തൃ​ക മ​റ്റു​ള്ള​വ​ർ​ക്ക് ഒ​രു പ്ര​ചോ​ദ​നം ആ​ണെ​ന്നും ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ന്‍റെ​യും അ​വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ​യും ചെ​യ​ർ​മാ​നാ​യ ഡോ. ​മ​ധു ഭാ​സ്ക​ര​ൻ പ​റ​ഞ്ഞു. ഡോ. ​തോ​മ​സ് എ​ബ്ര​ഹാം, ഡെ​യ്സി പി. ​സ്റ്റീ​ഫ​ൻ എ​ന്നി​വ​രാ​യി​രു​ന്നു ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ.


ഈ ​വ​ർ​ഷം ആ​ദ​രി​ക്ക​പ്പെ​ടു​ന്ന​വ​ർ:

ജോ​ൺ​സ​ൺ സാ​മു​വ​ൽ (ലോം​ഗ് ഐ​ല​ൻ​ഡ്, എ​ൻ​വെെ), ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ ആ​ൻ​ഡ് സോ​ഷ്യ​ൽ സ​ർ​വീ​സ്; സു​ജ തോ​മ​സ് (ആ​ൽ​ബ​നി, എ​ൻ​വെെ), ന​ഴ്സിം​ഗ് ലീ​ഡ​ർ​ഷി​പ്പ്: വെ​സ്ലി മാ​ത്യൂ​സ് (ട്രെ​ന്‍റ​ൺ, എ​ൻ​ജെ), പ​ബ്ലി​ക് സ​ർ​വീ​സ്: സു​ന​ന്ദ നാ​യ​ർ (ഹൂ​സ്റ്റ​ൺ, ടി​എ​ക്സ്),

പെ​ർ​ഫോ​ർ​മിം​ഗ് ആ​ർ​ട്സ്, ഡോ. ​ഹാ​ഷിം മൂ​പ്പ​ൻ (വാ​ഷിം​ഗ്ട​ൺ ഡി​സി), ലീ​ഗ​ൽ സ​ർ​വീ​സ്: സാം​സി കൊ​ടു​മ​ൺ (എ​ൽ​ഐ, എ​ൻ​വെെ), പ്ര​വാ​സി മ​ല​യാ​ള സാ​ഹി​ത്യം: സി​ബു നാ​യ​ർ (Buffalo, എ​ൻ​വെെ), ക​മ്യൂ​ണി​റ്റി സ​ർ​വീ​സ്: വ​ർ​ക്കി എ​ബ്ര​ഹാം (ലോം​ഗ് ഐ​ല​ൻ​ഡ്, എ​ൻ​വെെ), ബി​സി​ന​സ് ലീ​ഡ​ർ​ഷി​പ്പ്.

ക​ഴി​ഞ്ഞ 32 വ​ർ​ഷ​ങ്ങ​ളി​ൽ കേ​ര​ള സെ​ന്‍റ​ർ ആ​ദ​രി​ച്ച 185-ഓ​ളം പേ​ര് കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ൽ എ​ത്തു​ന്ന​തി​ലും സേ​വ​ന​ത്തി​ന്‍റെ പാ​ത​യി​ലൂ​ടെ മു​ന്നോ​ട്ട് പോ​കു​ന്ന​തി​ലും വ​ള​രെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് എ​സ്ത​പ്പാ​ൻ പ​റ​ഞ്ഞു.

അ​വാ​ർ​ഡ് ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ പ​രി​പാ​ടി​ക​ളും വൈ​കു​ന്നേ​രം അ​ത്താ​ഴ വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും. ഈ ​പു​ര​സ്‌​കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ നി​ങ്ങ​ൾ ഓ​രോ​രു​ത്ത​രേ​യും കേ​ര​ള സെ​ന്‍റ​റി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്നു.

നി​ങ്ങ​ളു​ടെ സീ​റ്റ് റി​സേ​ർ​വ് ചെ​യ്യു​വാ​ൻ കേ​ര​ള സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക: ഫോ​ൺ 5163582000, email: [email protected].

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: അ​ല​ക്സ് കെ. ​എ​സ്ത​പ്പാ​ൻ, പ്ര​സി​ഡ​ന്‍റ്: 516 503 9387, രാ​ജു തോ​മ​സ്, സെ​ക്ര​ട്ട​റി: 516 434 0669.