ഗീ​വ​ർ​ഗീ​സ് മാ​ർ തെ​യോ​ഫീ​ല​സി​ന് സ്വീ​ക​ര​ണ​വും സു​വ​നീ​ർ പ്ര​കാ​ശ​ന​വും 22ന്‌
Monday, September 16, 2024 2:34 PM IST
രാ​ജ​ൻ വാ​ഴ​പ്പ​ള്ളി​ൽ
വാ​ഷിം​ഗ്ട​ൺ ഡി​സി: വാ​ഷിം​ഗ്ട​ൺ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യു​ടെ മു​ൻ വി​കാ​രി​യും അ​ഹ​മ്മ​ദാ​ബാ​ദ് ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത​യും മും​ബൈ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ അ​സി​സ്റ്റ​ന്‍റും കൂ​ടി​യാ​യ ഗീ​വ​ർ​ഗീ​സ് മാ​ർ തെ​യോ​ഫീ​ല​സി​ന് സ്വീ​ക​ര​ണ​വും സു​വ​നീ​ർ പ്ര​കാ​ശ​ന​വും ന​ട​ത്ത​പ്പെ​ടു​ന്നു.

ജൂ​ബി​ലി​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ​രു വ​ർ​ഷം നീ​ണ്ടു നീ​ൽ​ക്കു​ന്ന നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്നു. അ​തി​ൽ പ്ര​ധാ​ന​മാ​യി ഒ​രു നി​ർ​ധ​ന കു​ടും​ബ​ത്തി​ന് പ​ണി​തു ന​ൽ​കു​ന്ന ഭ​വ​നം കേ​ര​ള​ത്തി​ൽ കൊ​ല്ലം ജി​ല്ല​യി​ൽ പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.


കൂ​ടാ​തെ മ​ർ​ത്ത​മ​റി​യം സ​മാ​ജം, സ​ൺ‌​ഡേ സ്കൂ​ൾ, എം​ജി​ഒ​സിഎസ്എം​ എ​ന്നി​വ​ർ ന​ട​ത്തു​ന്ന ചാ​രി​റ്റി പ്ര​വ​ർ​ത്ത​ങ്ങ​ളും ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്നു. അ​മേ​രി​ക്ക​യു​ടെ ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ പ​രി​ശു​ദ്ധ മാ​ർ തോ​മ്മാ​ശ്ലീ​ഹാ​യു​ടെ നാ​മ​ത്തി​ൽ സ്ഥാ​പി​ത​മാ​യി​രി​ക്കു​ന്ന മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ൻ കീ​ഴി​ലു​ള്ള ആ​ദ്യ​കാ​ല ഇ​ട​വ​ക​യി​ൽ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന ദേ​വാ​ല​യ​മാ​ണ് വാ​ഷിം​ഗ്ട​ൺ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക.