എ​ലി​സ​ബ​ത്ത് തോ​മ​സ് ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു
Monday, September 9, 2024 11:39 AM IST
ഡാ​ള​സ്: പ​ത്ത​നം​തി​ട്ട ക​ല്ലൂ​പ്പാ​റ വാ​ക്ക​യി​ൽ വീ​ട്ടി​ൽ റ​വ.​ഫാ. തോ​മ​സി​ന്‍റെ ഭാ​ര്യ എ​ലി​സ​ബ​ത്ത് തോ​മ​സ് (83) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് മു​ൻ പ്ര​സി​ഡന്‍റും ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​വു​മാ​യ ബോ​ബ​ൻ കൊ​ടു​വ​ത്തിന്‍റെ ഭാ​ര്യ മാ​താ​വാ​ണ്.

പ​രേ​ത​രാ​യ ഉ​മ്മ​ൻ തോ​മ​സ്, ഏ​ലി​യാ​മ്മ ഉ​മ്മ​ൻ എ​ന്നി​വ​രാ​ണ് മാ​താ​പി​താ​ക്ക​ൾ. മ​ക്ക​ൾ: ഷേ​ർ​ളി ബോ​ബ​ൻ കൊ​ടു​വ​ത്ത്, ഷാ​ജി തോ​മ​സ്, ഷീ​ല ജൂ​ബി. മ​രു​മ​ക്ക​ൾ: ബോ​ബ​ൻ കൊ​ടു​വ​ത്ത്, ഷെ​റി തോ​മ​സ്, ജൂ​ബി മാ​ലി​ത്ത​റ. കൊ​ച്ചു​മ​ക്ക​ൾ: ബ്ലെ​സി, ബെ​ൻ​സി, ബെ​ൻ, സ്വീ​റ്റി, ജോ​യ​ൽ, ജൂ​ന, ക്രി​സ്.


പൊ​തു​ദ​ർ​ശ​നം ചൊവ്വാഴ്ച ആറ് മു​ത​ൽ ഒന്പത് വ​രെ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്‌​സ് ച​ർ​ച്ചിൽ (5130 ലോ​ക്ക​സ്റ്റ് ഗ്രോ​വ് ആർഡി ഗാ​ർ​ല​ൻ​ഡ്, ടിഎക്സ്).

സം​സ്‌​കാ​ര ശു​ശ്രൂ​ഷ ബുധനാഴ്ച രാ​വി​ലെ ഒന്പത് മു​ത​ൽ 12 വ​രെ സെന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ൽ. തു​ട​ർ​ന്നു സ​ണ്ണി​വെ​യ്ൽ ന്യൂ ​ഹോ​പ് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ സം​സ്കാ​രം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബോ​ബ​ൻ കൊ​ടു​വ​ത്ത് - 214 929 2292.

Live Telecast: provisiontv.in

വാർത്ത: പി.പി.ചെറിയാൻ