ക​മ​ല ഹാ​രീസി​ന് പി​ന്തു​ണ ഏ​റു​ന്നു; ട്രം​പി​ന് ആശങ്ക
Thursday, July 25, 2024 2:50 PM IST
പി.​പി. ചെ​റി​യാ​ൻ
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് തെരഞ്ഞെടുപ്പിൽ ഡെ​മോ​ക്രാ​റ്റ് പാ​ർ​ട്ടി​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ത്വം ഉറപ്പിച്ച വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രീസിന് പി​ന്തു​ണ ഏ​റു​ന്നു.

റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് പി​ന്തു​ണ ന​ൽ​കി​യ​വ​രി​ൽ ചി​ല​ർ നി​ല​വി​ൽ ക​മ​ല ഹാ​രി​സി​ന് പി​ന്തു​ണ ന​ൽ​കു​മെ​ന്ന് സി​എ​ൻ​എ​ൻ പോ​ൾ വ്യ​ക്ത​മാ​ക്കി.


ക​മ​ല ഹാ​രി​സും ട്രം​പും ത​മ്മി​ലു​ള്ള ക​ടു​ത്ത മ​ത്സ​ര​ത്തി​നാ​യി​രി​ക്കും ഇ​ത്ത​വ​ണ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെര​ഞ്ഞെ​ടു​പ്പ് സാ​ക്ഷ്യം വ​ഹി​ക്കു​ക​യെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.