ഫൊ​ക്കാ​ന തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി​യ​ർ​പ്പി​ച്ച് ഷാ​ജി സാ​മു​വ​ൽ
Thursday, July 25, 2024 11:49 AM IST
ഫി​ലാ​ഡ​ൽ​ഫി​യ: സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ ക​ൺ​വ​ൻ​ഷ​നോ​ട് അ​നു​ബ​ന്ധി​ച്ച് ഡോ. ​സ​ജി​മോ​ൻ ആ​ന്‍റ​ണി നേ​തൃ​ത്വം കൊ​ടു​ത്ത ഡ്രീം ​ടീ​മി​നൊ​പ്പം ഫൊ​ക്കാ​ന​യു​ടെ പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി മ​ത്സ​രി​ച്ച ത​ന്നെ വി​ജ​യി​പ്പി​ച്ച വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞ് ഷാ​ജി സാ​മു​വ​ൽ.

2024 - 2026 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഇ​ല​ക്ഷ​നി​ൽ ഒ​രു സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​വാ​ൻ ത​ന്നി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ച്ച് ത​നി​ക്ക് അ​നു​വാ​ദ​വും സ​പ്പോ​ർ​ട്ടും ത​ന്ന മാ​പ്പ് എ​ന്ന ഓ​മ​ന​പ്പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ത​ന്‍റെ മാ​തൃ സം​ഘ​ട​ന​യാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യ​യ്ക്കും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.


വോ​ട്ട​ർ​മാ​ർ ത​ന്നി​ല​ർ​പ്പി​ച്ച വി​ശ്വാ​സ​വും ആ​ത്മാ​ർ​ഥ​ത​യും ന​ഷ്‌​ട​പ്പെ​ടാ​തെ എ​ന്നും കാ​ത്തു​സൂ​ക്ഷി​ക്കു​മെ​ന്നും ഷാ​ജി സാ​മു​വ​ൽ പ​റ​ഞ്ഞു.