ഡാളസ്: മജീഷ്യനും സാമൂഹിക പ്രവർത്തകനുമായ ഗോപിനാഥ് മുതുകാട് തിരുവനന്തപുരത്ത് നടത്തുന്ന ഡിഫറന്റ് ആര്ട്ട് സെന്ററിലെ കുട്ടികളെ ആറ് മാസം മുതല് ഒരുവര്ഷം വരെ സ്പോണ്സര് ചെയ്യുവാന് 20 പേരെ കണ്ടെത്തി ഗ്ലോബല് ഇന്ത്യന് കൗണ്സില്.
ഗ്ലോബല് പ്രസിഡന്റ് പി.സി.മാത്യു, ഗ്ലോബല് ജനറല് സെക്രട്ടറി സുധീര് നമ്പ്യാര്, ഇന്ത്യ പ്രസ് ക്ലബ് മുന് പ്രസിഡന്റ് സണ്ണി മാളിയേക്കല്, സിറ്റി ഓഫ് കോപ്പേല് മേയര് പ്രൊ ടെം ബിജു മാത്യു, പ്രോഗ്രാം കോര്ഡിനേറ്റര് വര്ഗീസ് കയ്യാലക്കകം (ഡിഎഫ്ഡബ്ല്യു ചാപ്റ്റര് ഗുഡ് വില് അംബാസിഡര്), കേരള അസോസിയേഷന് പ്രസിഡന്റ് ഹരിദാസ് തങ്കപ്പന് എന്നിവര് പരിപാടികള്ക്ക് എല്ലാ പിന്തുണയും നല്കി.
തന്റെ കുട്ടികളെ ഹൃദയത്തോട് ചേര്ത്ത് പിടിക്കുന്ന ഗ്ലോബല് ഇന്ത്യന് കൗണ്സിലിന്റെ അംബാസഡറായി പ്രവര്ത്തിക്കുവാന് താന് സന്നദ്ധനാണെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു.
ഇത് സംബന്ധിച്ചുള്ള അംഗീകാരം ഗ്ലോബല് കാബിനറ്റ് പി.സി. മാത്യുവിന്റെ അധ്യക്ഷതയില് കൂടി തീരുമാനിച്ചതായി ഗ്ലോബല് ജനറല് സെക്രട്ടറി സുധീര് നമ്പ്യാര്, ട്രഷറര് ഡോ.താര ഷാജന്, ടോം ജോര്ജ് കോലേത്, ഡോ. മാത്യു ജോയ്സ്, അഡ്വ.യാമിനി രാജേഷ് എന്നിവര് ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
ജിഐസി. ഗ്ലോബല് വൈസ് പ്രസിഡന്റ് പ്രഫസര് ജോയ് പല്ലാട്ടുമഠം, ഗ്ലോബല് ഗുഡ് വില് അംബാസിഡര് ജിജാ മാധവന് ഹരി സിംഗ് ഐപിഎസ്, അഭിഭാഷകരായ സൂസന് മാത്യു, സീമ ബാലസുബ്രഹ്മണ്യം എന്നിവര് ജിഐസിയുടെ ചാരിറ്റി പ്രവര്ത്തനങ്ങള്ക്ക് പിന്തുണ അറിയിച്ചു.
ചാപ്റ്റര് പ്രസിഡന്റ് ജെയ്സി ജോര്ജ്, ഗ്ലോബല് ചാരിറ്റി സെന്റര് ഓഫ് എക്സില്ലെന്സ് നേതാക്കളായ ഡോ. ആമിര് അല്താഫ്, ശശി നായര്, മാത്യൂസ് എബ്രഹാം, ഫാ. ചാക്കോച്ചന്, എലിസബത്ത് റെഡിആര് മുതലായവര് തുടര്ന്നും ഡോ. മുതുകാടിനെ പിന്തുണക്കുമെന്ന് അറിയിച്ചു.