വെ​ളി​ച്ചം നോ​ർ​ത്ത് അ​മേ​രി​ക്ക ദ​ശ​വാ​ർ​ഷി​ക സ​മ്മേ​ള​നം 30 മു​ത​ൽ ഗ്രീ​ൻ​സ്‌​ബൊ​റോ​യി​ൽ
Sunday, September 17, 2023 12:02 PM IST
ഹ​മീ​ദ​ലി കോ​ട്ട​പ്പ​റ​മ്പ​ന്‍
നോ​ർ​ത്ത് ക​രോ​ലി​ന: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ വെ​ളി​ച്ചം നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ദ​ശ വാ​ർ​ഷി​ക സ​മ്മേ​ള​നം നോ​ർ​ത്ത് ക​രോ​ലി​ന​യി​ലെ ഗ്രീ​ൻ​സ്‌​ബൊ​റോ​യി​ൽ ഹോ​ട്ട​ൽ വി​ൻ​ധം ഗാ​ർ​ഡ​ൻ, ട്ര​യാ​ഡ് മു​സ്‌​ലിം സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഈ ​മാ​സം 30, ഒ​ക്‌​ടോ​ബ​ർ ഒ​ന്ന് തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

കാ​ന​ഡ​യി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കും. പ​രി​പാ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ച് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും കു​ടും​ബ​സം​ഗ​മം​വും ആ​സൂ​ത്ര​ണം ചെ​യ്ത​താ​യി പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സ​ലിം ഇ​ല്ലി​ക്ക​ൽ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. വെ​ളി​ച്ചം പ​ത്താം വാ​ർ​ഷി​ക മാ​ഗ​സി​ൻ സ​മ്മേ​ള​ന​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്യും.

സ​മ്മേ​ള​ന ന​ട​ത്തി​പ്പി​നാ​യി വെ​ളി​ച്ചം നോ​ർ​ത്ത് അ​മേ​രി​ക്ക പ്ര​സി​ഡ​ന്‍റ് നി​യാ​സ് കെ. ​സു​ബൈ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ നാ​സി​ദ് സി​ദ്ദീ​ഖ്, അ​ബ്ദു​ൽ അ​സീ​സ് (ഫൈ​നാ​ൻ​സ്), നൂ​ർ ഷ​ഹീ​ൻ, സാ​മി​യ (ക​മ്യൂ​ണി​ക്കേ​ഷ​ൻ & ഗ​സ്റ്റ് സ​ർ​വീ​സ​സ്), നി​ഷ ജാ​സ്മി​ൻ, അ​ജ്മ​ൽ ചോ​ല​ശ്ശേ​രി, സു​മ​യ്യ ഷാ​ഹു,

സാ​ജി​ദ് മ​മ്പാ​ട് (പൊ​തു​സ​മ്മേ​ള​നം & വ​നി​താ​സ​മ്മേ​ള​നം), ജ​സീ​ല ഗ്രീ​ൻ​സ്‌​ബൊ​റോ, റൈ​ഹാ​ന വെ​ളി​യ​മ്മേ​ൽ (ര​ജി​സ്ട്രേ​ഷ​ൻ) തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി.