റിയോ ഡി ജനീറോ: ബ്രസീലിൽ വിമാനം തകർന്ന് വീണ് രണ്ട് ജീവനക്കാർ ഉൾപ്പടെ 14 പേർ മരിച്ചു. ബ്രസീലിയൻ ആമസോണിലെ വടക്കൻ പട്ടണമായ ബാഴ്സലോസിലാണ് അപകടം സംഭവിച്ചത്.
18 പേർക്ക് യാത്രചെയ്യാൻ സാധിക്കുന്ന ഇരട്ട എൻജിനുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടകാരണം വ്യക്തമല്ല.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് ആമസോണസ് സ്റ്റേറ്റ് ഗവർണർ വിൽസൺ ലിമ പറഞ്ഞു.