അ​നു സി​ത്താ​ര​യും ജാ​സി ഗി​ഫ്റ്റും ന‌യിക്കുന്ന സി​നി സ്റ്റാ​ർ നൈ​റ്റ്‌ 24ന് ഡാ​ള​സി​ൽ
Saturday, September 16, 2023 12:00 PM IST
എ​ബി മ​ക്ക​പ്പു​ഴ
ഡാ​ള​സ്:​പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​നും ഗാ​യ​ക​നു​മാ​യ ജാ​സി ഗി​ഫി​റ്റും മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ താ​ര​മാ​യ അ​നു സി​ത്താ​ര​യും നി​ര​വ​ധി ക​ലാ​പ്ര​തി​ഭ​ക​ളു​മാ​യി ചേ​ർ​ന്ന് ഒ​രു​ക്കു​ന്ന സി​നി സ്റ്റാ​ർ നൈ​റ്റ് 24ന് അ​ര​ങ്ങേറും.

ലൈ​റ്റ് മീ​ഡി​യ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​പ്പേ​ൽ അ​ൽ​ഫോ​ൻ​സാ സീറോ മ​ല​ബാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (200 S Heartz Rd, Coppel, Tx 75019) 24ന് വൈകുന്നേരം ആ​റു മുതലാണ് ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്.



മി​ക​ച്ച ന​ടി​ക്കു​ള്ള ഫി​ലിം ഫെ​യ​ർ അ​വാ​ർ​ഡ് ഉ​ൾ​പ്പെ​ടെ അ​നേ​കം പു​ര​സ്ക്കാ​ര​ങ്ങ​ൾ നേ​ടി​യ അ​നു സി​ത്താ​ര നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മി​ക​ച്ച നർ​ത്ത​കി കൂ​ടി​യാ​യ അ​നു​ സി​ത്താ​ര സ്റ്റേ​ജ് ഷോ​ക​ളി​ലെ നി​റസാ​ന്നി​ധ്യ​മാ​ണ്.

ഗാ​യ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ ജാ​സി ഗി​ഫ്റ്റ് മ​ല​യാ​ള​ത്തി​നു പു​റ​മേ ത​മി​ഴി​ലും തെ​ലു​ങ്കി​ലും പ്ര​ശ​സ്ത​നാ​യ സം​ഗീ​ത പ്ര​തി​ഭ​യാ​ണ്.


ഇ​വ​രെ കൂ​ടാ​തെ സ്റ്റാ​ർ സിം​ഗ​ർ കി​രീ​ടം ചൂ​ടി മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ ഇ​ടം നേ​ടി​യ അ​നൂ​പ് കോ​വ​ളം, മെ​റി​ൻ ഗ്രി​ഗ​റി, പ്ര​ശ​സ്ത ഗാ​യ​ക​ൻ ആ​ബി​ദ് അ​ൻ​വ​ർ, കോമഡി താരം ഷാ​ജി മാ​വേ​ലി​ക്ക​ര, വി​നോ​ദ് കു​റി​യ​ന്നൂ​ർ, ക​ലാ​ഭ​വ​ൻ സ​തീ​ഷ് എ​ന്നി​വ​രും പരിപാടിയിൽ പങ്കെടുക്കും.

പരിപാടി‌ കാണാൻ താത്പര്യമുള്ളവർ ​എ​ത്ര​യും വേഗം ടി​ക്ക​റ്റ് വാ​ങ്ങി സീ​റ്റു​ക​ൾ റി​സർ​വ് ചെ​യ്യണമെന്ന് സംഘാടകർ അറിയിച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും എ​ൻ​ട്രി ടി​ക്ക​റ്റു​ക​ൾ​ക്കും ദ​യ​വാ​യി താ​ഴെ​ക്കൊ​ടു​ത്തി​രി​ക്കു​ന്ന ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടുക.

അരുൺ ജോണി: 214909 5815, സ്റ്റാൻലി ജോൺ: 214454 9228, ജോഫി: 469826 2327, ടിജോ: 214587 6651, രജിത്ത്: 469766.