എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പ് ഓ​ഫ് ഇ​ന്ത്യ​ൻ ച​ർ​ച്ച​സ് ഇ​ൻ ഫി​ല​ഡ​ൽ​ഫി​യ ഗെ​യിം ഡേ 23​ന്
Saturday, September 16, 2023 10:31 AM IST
സന്തോഷ് എബ്രഹാം
ഫി​ല​ഡെ​ൽ​ഫി​യ: എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പ് ഓ​ഫ് ഇ​ന്ത്യ​ൻ ച​ർ​ച്ച​സ് ഇ​ൻ ഫി​ല​ഡ​ൽ​ഫി​യ ഗെ​യിം ഡേ ​ബാ​സ്ക്ക​റ്റ്ബോ​ൾ വോ​ളി​ബോ​ൾ എ​ന്നി​വ​യു​ടെ പു​രു​ഷ വ​നി​താ വി​ഭാ​ഗ ടൂ​ർ​ണ​മെ​ന്‍റ് 23ന് ​രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ ഹ​ട്ട​ബോ​റോ​യി​ൽ റെ​നി ഗേ​റ്റ്സ് ഇ​ൻ​ഡോ​ർ​ സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ച് ന​ട​ത്തും.

മു​ൻ വ​ർ​ഷ​ത്തേ​തി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ബാ​സ്ക​റ്റ് ബോ​ൾ ഇ​ന്‍റർ​വ​നി​താ വി​ഭാ​ഗം മ​ത്സ​ര​വും ഉ​ണ്ടാ​യി​രി​ക്കും. ഫി​ല​ഡ​ൽ​ഫി​യ​യി​ലും ​പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള സ​ഭ​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് എ​ക്യു​മി​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പ് ഓ​ഫ് ഇ​ന്ത്യ​ൻ ച​ർ​ച്ച​സ് എ​ൻ ഫി​ല​ഡ​ൽ​ഫി​യ.​

ടീ​മു​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​യി എ​ന്ന് ഗെ​യിം ഡേ ​ക​ൺ​വീ​ന​ർ ജോ​ബി ജോ​ൺ അ​റി​യി​ച്ചു. ഈ ​ഗെ​യിം ഡേയി​ലേ​ക്ക് എല്ലാ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി റ​വ. ഫാ. കെ.പി. എ​ൽ​ദോ​സ്, കോ ​ചെ​യ​ർ റ​വ.ഫാ​. എം.​കെ. കു​ര്യാ​ക്കോ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ലു പൊ​ന്നൂ​സ്, ട്ര​ഷ​റ​ർ റോ ​ജി​ഷ് ശാ​മു​വേ​ൽ, യൂ​ത്ത് ആ​ൻ​ഡ് സ്പോ​ർ​ട്സ് കോഓർ​ഡി​നേ​റ്റ​ർ ജോ​ബി ജോ​ൺ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ശാ​ലു പൊ​ന്നൂ​സ് - 203 482 9123, ജോ​ബി ജോ​ൺ - 1 267 760 6906.