ഒ​ഡി​ഷ​യി​ലെ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ച് ഇ​ന്‍റർനാ​ഷ​ണ​ൽ പ്ര​യ​ർ ലൈ​ൻ
Thursday, June 8, 2023 2:08 AM IST
പി.പി ​ചെ​റി​യാ​ൻ
ഹൂ​സ്റ്റ​ൺ : ഒ​ഡി​ഷ​യി​ലെ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ 288 പേ​രു​ടെ മ​ര​ണ​ത്തി​നിടയാക്കിയ ദു​ര​ന്ത​ത്തി​ൽ അ​തി​യാ​യ ദു:​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും അതോടൊപ്പം പ്രാ​ർഥ​ന​യും അ​നു​ശോ​ച​ന​വും അ​റി​യി​ക്കു​ക​യും ചെ​യു​ന്ന​താ​യി ഇ​ന്‍റർനാ​ഷ​ണ​ൽ പ്ര​യ​ർ ലൈ​ൻ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു . ഒ​ഡി​ഷ​യി​ലെ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ അ​തി​വേ​ഗം സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​യ്ക്ക് തി​രി​ച്ചു വ​ര​ട്ടെ​യെ​ന്നു പ്രാ​ർഥി​ക്കു​ന്ന​താ​യും ഐപിഎ​ൽ കോ​ർ​ഡി​നേ​റ്റ​ർ സി.വി. സാ​മു​വേ​ൽ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ആ​ദ​ര​സൂ​ച​ക​മാ​യി ഒ​രു മി​നി​റ്റ് മൗ​നം ആ​ച​രി​ക്കു​ക​യും ചെ​യ്തു.

472-മ​ത് രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​ന്‍ ജൂ​ൺ 6 ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ല്‍ എ​ഫേ​യ്സ്യ​ർ ആ​റാം അ​ധ്യാ​യ​ത്തെ അ​പ​ഗ്ര​ഥി​ച്ചു ട്രി​നി​റ്റി മാ​ർ​ത്തോ​മാ ച​ർച്ച് വി​കാ​രി റ​വ. സാം ​കെ. ഈ​ശോ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ ക​ർ​ത്താ​വി​ലും അ​വ​ന്‍റെ അ​മി​ത ബ​ല​ത്തി​ലും ശ​ക്തി​പ്പെ​ടു​വി​ൻ ,പി​ശാ​ചി​ന്‍റെ ത​ന്ത്ര​ങ്ങ​ളോ​ട് എ​തി​ർ​ത്തു നി​ൽ​പ്പാ​ൻ ക​ഴി​യേ​ണ്ട​തി​നു ദൈ​വ​ത്തി​നെ സ​ർ​വാ​യു​ധ​വ​ർ​ഗം ധ​രി​ച്ചു കൊ​ൾ​വി​ൻ ന​മു​ക്ക് പോ​രാ​ട്ട​മു​ള്ള​തു ജ​ഡ​ര​ക്ത​ങ്ങ​ളോ​ട​ല്ല വാ​ഴ്ച​ക​ളോ​ടും അ​ധി​കാ​ര​ങ്ങ​ളോ​ടും ഈ ​അ​ന്ധ​കാ​ര​ത്തി​ന്‍റെ ലോ​കാ​ധഃ​പ്പ​തി​ക​ളോ​ടും സ്വ​ർ​ലോ​ക​ങ്ങ​ളി​ലെ ദു​ഷ്ടാ​ത്മാ​സേ​ന​യോ​ടു​മാ​ണെ​ന്നു അ​ച്ച​ൻ ഉ​ധ​ബോ​ധി​പ്പി​ച്ചി​ച്ചു.

ന്യൂ​യോ​ർ​ക്കി​ൽ നി​ന്നു​ള്ള പി .ഐ വ​ർഗീ​സി​ന്‍റെ പ്രാ​ര്‍​ഥന​യോ​ടെ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ല്‍ ഐ​പി​എ​ല്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍ സി. ​വി. സാ​മു​വേ​ല്‍ സ്വാ​ഗ​ത​മാ​ശം​സി​ച്ചു. ഹൂ​സ്റ്റ​ണി​ൽ നി​ന്നു​ള്ള സൂ​സി അ​ബ്ര​ഹാം നി​ശ്ച​യി​ക്ക​പ്പെ​ട്ട പാ​ഠ​ഭാ​ഗം വാ​യി​ച്ചു. അ​ന്പ​താ​മ​തു വി​വാ​ഹ വാ​ര്‍​ഷീ​കം ആ​ഘോ​ഷി​ച്ച റ്റി ​എ മാ​ത്തു​ക്കു​ട്ടി -വ​ത്സ ദ​മ്പ​തി​ക​ളെ​യും ജ​ന്മ​ദി​ന​വും ആ​ഘോ​ഷി​ച്ച​വ​രേ​യും യോ​ഗം അ​നു​മോ​ദി​ച്ചു . ഹൂ​സ്റ്റ​ണി​ൽ നി​ന്നു​ള്ള വ​ത്സ മാ​ത്യു മ​ദ്ധ്യ​സ്ഥ പ്രാ​ര്‍ഥ​ന​യ്ക്കു നേ​തൃ​ത്വം ന​ല്‍​കി. ​ഐപിഎ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തി​വാ​ര പ്രാ​ർ​ഥ​നാ യോ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ര്‍ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും സം​ബ​ന്ധി​ച്ചി​രു​ന്നു​വെ​ന്നു കോ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​എ. മാ​ത്യു പ​റ​ഞ്ഞു.​തു​ട​ർ​ന്ന് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി .സാം ​അ​ച്ച​ന്‍റെ പ്രാ​ർ​ഥ​ന​ക്കും അ​ശീർ​വാ​ദ​ത്തി​നും ശേ​ഷം സ​മ്മേ​ള​നം സ​മാ​പി​ച്ചു. ഷി​ബു ജോ​ർ​ജ് ടെ​ക്‌​നി​ക്ക​ൽ കോ​ർ​ഡി​നേ​റ്റ​റാ​യി​രു​ന്നു .