സു​രി​നാ​മി​ന്‍റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി ഏ​റ്റു​വാ​ങ്ങി ദ്രൗ​പ​ദി മു​ർ​മു
Wednesday, June 7, 2023 4:08 PM IST
പാ​രാ​മാ​റി​ബൊ: തെ​ക്ക​ന​മേ​രി​ക്ക​ൻ ചെ​റു​രാ​ജ്യ​മാ​യ സു​രി​നാ​മി​ന്‍റെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി ഏ​റ്റു​വാ​ങ്ങി ഇ​ന്ത്യ​ൻ രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു.

പ്ര​സി​ഡ​ൻ​ഷ്യ​ൽ കൊ​ട്ടാ​ര​ത്തി​ൽ​ന​ട​ന്ന ച​ട​ങ്ങി​ൽ സു​രി​നാം പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക​പെ​ർ​സാ​ദ് സ​ന്തോ​ഖി​യാ​ണ് ഗ്രാ​ൻ​ഡ് ഓ​ർ​ഡ​ർ ഓ​ഫ് ദ ​ചെ​യി​ൻ ഓ​ഫ് ദ ​യെ​ല്ലോ സ്റ്റാ​ർ പു​ര​സ്കാ​രം മു​ർ​മു​വി​ന് സ​മ്മാ​നി​ച്ച​ത്.


സു​രി​നാ​മി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന് പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കു​ന്ന​താ​യി മു​ർ​മു അ​റി​യി​ച്ചു. മൂ​ന്നു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഞാ​യ​റാ​ഴ്ച​യാ​ണ് മു​ർ​മു സു​രി​നാ​മി​ലെ​ത്തി​യ​ത്.