യുഎസ് പാർലമെന്‍റ് സംയുക്ത സമ്മേളനം: മോദി 22ന് അമേരിക്കയിൽ
Saturday, June 3, 2023 1:02 PM IST
വാ​ഷിം​ഗ്‌​ട​ൺ: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജൂ​ൺ 22ന് ​അ​മേ​രി​ക്ക​യി​ലെ​ത്തും. യു​എ​സ് കോ​ൺ​ഗ്ര​സി​ന്‍റെ സം​യു​ക്ത​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കാ​നാ​ണ് മോ​ദി എ​ത്തു​ന്ന​ത്.

ജ​ന​പ്ര​തി​നി​ധി​സ​ഭ സ്പീ​ക്ക​ർ കെ​വി​ൻ മ​ക്ക​ർ​ത്തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ഷ​ണ​ക്ക​ത്ത് അ​യ​ച്ച​ത്. വി​ദേ​ശ​ത്ത് നി​ന്നു​ള്ള പ്ര​മു​ഖ​ർ​ക്ക് വാ​ഷിം​ഗ്‌​ട​ൺ ന​ൽ​കു​ന്ന പ്ര​ധാ​ന ബ​ഹു​മ​തി​ക​ളി​ലൊ​ന്നാ​ണി​ത്.


2016-ലും ​യു​എ​സ് കോ​ൺ​ഗ്ര​സ് സം​യു​ക്ത സ​മ്മേ​ള​ന​ത്തെ മോ​ദി അ​ഭി​സം​ബോ​ധ​ന ചെ​യ്തി​രു​ന്നു.