ടെ​ക്സ​സി​ൽ ഭ​ർ​ത്താ​വി​നെ യു​വ​തി ചു​റ്റി​ക​ കൊ​ണ്ട് അ​ടി​ച്ചു​കൊ​ന്നു
Friday, May 26, 2023 3:44 PM IST
പി.​പി.​ചെ​റി​യാ​ൻ
ടെ​ക്സ​സ്: ആ​ർ​ലിം​ഗ്ട​ണി​ല്‍ ഭ​ർ​ത്താ​വി​നെ യു​വ​തി ചു​റ്റി​ക ​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ന്നു. മൈ ​ട്രാ​ൻ എ​ന്ന 42കാ​രി​യാ​ണ് പ്ര​തി.

വി​വാ​ഹ​മോ​ച​ന പേ​പ്പ​റി​ൽ ഒ​പ്പി​ടാ​നാ​യി ഭ​ർ​ത്താ​വി​ന്‍റെ താ​മ​സ​സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു കു​റ്റ​കൃ​ത്യം ന​ട​ന്ന​ത്. പ്ര​തി ത​ന്നെ​യാ​ണ് പോ​ലീ​സിനെ വി​ളി​ച്ച് കൊലപാതക വിവരം അ​റി​യി​ച്ചത്.

തു​ട​ർ​ന്ന് പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി ട്രാ​നി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​വ​രെ ആ​ർ​ലിം​ഗ്ട​ൺ സി​റ്റി ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​തായി പോ​ലീ​സ് പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.