ഹൈ ​ഓ​ൺ മ്യൂ​സി​ക് സം​ഗീ​ത പ്രോ​ഗ്രാ​മി​ന്‍റെ സ്പോ​ൺ​സ​ർ​ഷി​പ്പ് കി​ക്കോ​ഫ്; ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ആ​ശി​ർ​വ​ദി​ച്ചു
Saturday, April 1, 2023 3:18 PM IST
ഷാജി രാമപുരം
ഡാ​ല​സ്: മാ​ർ​ത്തോ​മ്മാ ഇ​വ​ന്‍റ് സെ​ന്‍റ​ർ ഡാ​ല​സ് ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ചി​ൽ (11550 Luna Road, Farmers Branch, Tx, 75234) വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന ഹൈ ​ഓ​ണ്‍ മ്യൂ​സി​ക് എ​ന്ന സം​ഗീ​ത പ​രി​പാ​ടി​യു​ടെ സ്പോ​ൺ​സ​ർ​ഷി​പ്പ് കി​ക്കോ​ഫ് സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ഷം​ഷാ​ബാ​ദ് രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​ൻ ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ആ​ശി​ർ​വ​ദി​ച്ചു.

ഡാ​ല​സി​ലെ സ​ണ്ണി​വെ​യി​ൽ സി​റ്റി മേ​യ​ർ സ​ജി ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്ത​പ്പെ​ട്ട കി​ക്കോ​ഫ് ച​ട​ങ്ങി​ൽ കെ​ഇ​സി​എ​ഫ് വൈ​സ്.​പ്ര​സി​ഡ​ന്‍റ് വെ​രി.​റ​വ.​രാ​ജൂ ഡാ​നി​യേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പാ, മെ​ഗാ​സ്പോ​ൺ​സ​റു​ന്മാ​രാ​യ മോ​ഡേ​ൺ സീ​നി​യ​ർ ലി​വിം​ഗ് ഹെ​ൽ​ത്ത് കെ​യ​ർ ഡാ​ല​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ​മാരാ​യ പി.​ടി. ഐ​സ​ക്, ലീ​ലാ​മ്മ ഐ​സ​ക്, മൗ​ണ്ട് ഇ​വ​ന്‍റ്സ് യു​എ​സ്എ ഡ​യ​റ​ക്‌​ട​ർ ബി​നോ കു​ന്നി​ൽ മാ​ത്യു, പ്ര​വാ​സി ചാ​ന​ൽ റി​ജി​യ​ണ​ൽ ഡ​യ​റ​ക്‌​ട​ർ ഷാ​ജി രാ​മ​പു​രം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ നി​ന്ന് മോ​ച​നം നേ​ടി​യ ഡാ​ല​സി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ സം​ഗീ​ത​ത്തി​ന്‍റെ മാ​സ്മ​രി​ക സാ​യാ​ഹ്നം ഒ​രു​ക്കി ഏ​പ്രി​ൽ 30 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ്രി​യ​പ്പെ​ട്ട ഗാ​യ​ക​രാ​യ വി​ധു പ്ര​താ​പും, ജോ​ൽ​സ​ന​യും, സ​ച്ചി​ൻ വാ​ര്യ​രും, ആ​ര്യ ദ​യാ​ലും ഒ​രു​മി​ക്കു​ന്ന ഹൈ ​ഓ​ണ്‍ മ്യൂ​സി​ക് എ​ന്ന പ്രോ​ഗ്രാ​മി​നെ വ​ര​വേ​ൽ​ക്കു​വാ​ൻ ഡാ​ല​സ് ഒ​രു​ങ്ങി ക​ഴി​ഞ്ഞു.

സം​ഗീ​ത പ​രി​പാ​ടി​യു​ടെ ടി​ക്ക​റ്റു​ക​ൾ www.mounteventsusa.com എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ​യും ല​ഭ്യ​മാ​ണ്. സ്പോ​ൺ​സ​ർ​ഷി​പ്പ് ചെ​യ്യു​വാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്ന​വ​ർ 972-261-4221 / 254-863-1017 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ​ന്ന് സം​ഘ​ട​ക​ർ അ​റി​യി​ച്ചു.