ട്രംപിനെ കുറ്റം ചുമത്തണോ എന്ന കാര്യത്തിൽ ഗ്രാൻഡ് ജൂറിയുടെ വോട്ട് ഏത് നിമിഷവും
Wednesday, March 22, 2023 8:07 AM IST
പി.പി. ചെറിയാൻ
ന്യൂയോർക്ക്: ഡോണൾഡ് ട്രംപ് തന്‍റെ 2016 ലെ പ്രസിഡൻഷ്യൽ ക്യാന്പയ്നിടെ സിനിമാ നടിക്ക് നൽകിയ പണമിടപാടുമായി ബന്ധപ്പെട്ട് ബിസിനസ് രേഖകൾ നിയമവിരുദ്ധമായി തിരുത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള തെളിവുകൾ മാൻഹട്ടൻ ഗ്രാൻഡ് ജൂറി കേൾക്കുന്നു.

ട്രംപിനെ കുറ്റം ചുമത്തണോ എന്ന കാര്യത്തിൽ ഗ്രാൻഡ് ജൂറിക്ക് എപ്പോൾ വേണമെങ്കിലും വോട്ട് ചെയ്യാം. അമേരിക്കൻ ചരിത്രത്തിൽ കുറ്റാരോപിതനായ ആദ്യ മുൻ പ്രസിഡന്‍റായിരിക്കും അദ്ദേഹം.

ഗ്രാൻഡ് ജൂറി പ്രക്രിയ രഹസ്യമാണ്, അതിനാൽ ഒരു കുറ്റകൃത്യം ചുമത്തപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് തന്‍റെ സോഷ്യൽ മീഡിയ അനുയായികളോട് പറഞ്ഞത് ശരിയാണോ എന്ന് അറിയാൻ ഒരു മാർഗവുമില്ല. എന്നാൽ ട്രംപ് കുറ്റാരോപിതനായാൽ എന്തും സംഭവിക്കാം . ഈ സാഹചര്യങ്ങളെ നേരിടാൻ സാധ്യമായ എല്ലാനടപടികളും നിയമപാലകർ തയ്യാറെടുക്കുന്നു, ന്യൂയോർക്ക് കോർട്ട്‌ഹൗസ്, ക്യാപിറ്റോൾ എന്നിവ പോലീസ് വലയത്തിലാണ്.