വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ: ടെറൻസൻ തോമസ് പ്രസിഡന്‍റ് ഷോളി കുമ്പിളുവേലി സെക്രട്ടറി
Tuesday, January 24, 2023 6:45 PM IST
ന്യൂയോർക്ക് : വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്‍റെ 2023 വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്‍റ്: ടെറൻസൻ തോമസ്, സെക്രട്ടറി: ഷോളി കുമ്പിളുവേലി, ട്രഷറർ: അലക്സാണ്ടർ വർഗീസ്, വൈസ് പ്രസിഡന്‍റ്: ആന്‍റോ വർക്കി, ജോ. സെക്രട്ടറി: കെ. ജി. ജനാർദനൻ എന്നിവരാണ് പുതിയ ഭാരവാഹികൾ.

ജോയ് ഇട്ടൻ, ജോൺ സി. വർഗീസ്, തോമസ് കോശി, ശ്രീകുമാർ ഉണ്ണിത്താൻ, വർഗീസ് എം. കുര്യൻ, എ. വി. വർഗീസ്, നിരീഷ് ഉമ്മൻ, ചാക്കോ പി. ജോർജ്, ഇട്ടൂപ്പ് കണ്ടംകുളം, സുരേന്ദ്രൻ നായർ, കെ. കെ. ജോൺസൻ, ജോ ഡാനിയേൽ, തോമസ് ഉമ്മൻ, ലിബിൻ ജോൺ, ആൽവിൻ നമ്പ്യാംപറമ്പിൽ എന്നിവരാണ് കമ്മറ്റി അംഗങ്ങൾ. വനിതാ പ്രതിനിധികളായി ലീനാ ആലപ്പാട്ട്, ഷൈനി ഷാജൻ എന്നിവരേയും തെരഞ്ഞെടുത്തു. 

ജോൺ കുഴിയാഞ്ഞാൽ ബോർഡ് ഓഫ് ട്രസ്റ്റിയുടെ ചെയർമാനായും ചുമതലയേറ്റു. രാജ് തോമസ്, കെ. ജെ. ഗ്രിഗറി, രാജൻ ടി. ജേക്കബ്, കുര്യാക്കോസ് വർഗീസ് എന്നിവരാണ് ബോർഡ് ഓഫ് ട്രസ്റ്റി അംഗങ്ങൾ. മുൻ പ്രസിഡന്റ് ഡോ. ഫിലിപ്പ് ജോർജ് കമ്മറ്റിയിലെ എക്സ് ഒഫിഷ്യോ അംഗമായിരിക്കും. ലിജോ ജോൺ, മാത്യു ജോസഫ് എന്നിവരാണ് സംഘടനയുടെ ഓഡിറ്റർമാർ.

പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ വർഗീസ് എം. കുര്യൻ നേതൃത്വം നൽകി. പുതിയ ഭാരവാഹികളെ ഫൊക്കാന പ്രസിഡന്‍റ് ബാബു സ്റ്റീഫൻ, ഫോമാ പ്രസിഡന്‍റ് ഡോ. ജേക്കബ് തോമസ് എന്നിവർ അഭിനന്ദിച്ചു. വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്‍റെ എല്ലാ പ്രവർത്തനങ്ങൾക്കും ഏവരുടേയും സഹായ സഹകരണങ്ങൾ പ്രസിഡന്റ് ടെറൻസൻ തോമസ് അഭ്യർഥിച്ചു.