ന്യൂ​യോ​ർ​ക്ക് മും​ബൈ പ്ര​തി​ദി​ന നോ​ണ്‍ സ്റ്റോ​പ് സ​ർ​വീ​സ് ആരംഭിക്കുന്നു
Friday, November 25, 2022 5:16 AM IST
പി.​പി. ചെ​റി​യാ​ൻ
ന്യു​യോ​ർ​ക്ക്: ന്യു​യോ​ർ​ക്ക് ജോ​ണ്‍ എ​ഫ്. കെ​ന്ന​ഡി ഇ​ന്‍റ​ർ​നാ​ഷ​ന​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും പ്ര​തി​ദി​നം മും​ബൈ ന്യു​യോ​ർ​ക്ക് നോ​ണ്‍ സ്റ്റോ​പ് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്നു. 2023 ഫെ​ബ്രു​വ​രി 14 മു​ത​ൽ സ​ർ​വീ​സു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും.

മും​ബൈ ന്യു​യോ​ർ​ക്ക് സ​ർ​വീ​സി​നു പു​റ​മെ മ​റ്റു യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് എ​യ​ർ​ഇ​ന്ത്യ സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി 14 മു​ത​ൽ ആ​ഴ്ച​യി​ൽ എ​യ​ർ​ഇ​ന്ത്യ യു​എ​സ് നോ​ണ്‍ സ്റ്റോ​പ് സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം 47 ആ​യി ഉ​യ​രും.

ന്യു​യോ​ർ​ക്ക് മും​ബൈ പ്ര​തി​ദി​ന സ​ർ​വീ​സു​ക​ൾ​ക്കു പു​റ​മെ ന്യു​വാ​ർ​ക്ക് ലി​ബ​ർ​ട്ടി എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും ആ​ഴ്ച​യി​ൽ നാ​ലും സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.