ന്യൂയോർക്ക് മലയാളി അസോസിയേഷന്‍റെ (നൈമ) പിക്നിക്ക് ഗംഭീരമായി
Sunday, August 7, 2022 11:51 AM IST
ന്യൂയോർക്ക്: ന്യൂ യോർക്ക് മലയാളി അസോസിയേഷന്‍റെ (നൈമ) വാർഷിക ഫാമിലി പിക്നിക് ജൂൺ 18 ന് ശനിയാഴ്ച ഹെംപ്സ്റ്റഡ് സ്റ്റേറ്റ് പാർക്കിൽ വച്ചു അതി ഗംഭീരമായി നടത്തപ്പെട്ടു.

രാവിലെ11 നു ആരംഭിച്ച പിക്നിക്ക് പ്രസിഡന്‍റ് ലാജി തോമസിന്‍റെ അഭാവത്തിൽ വൈസ് പ്രസിഡന്‍റ് സാം തോമസ്, സെക്രട്ടറി സിബു ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ പിക്നിക് കോർഡിനേറ്റർമാരായ ബിബിൻ മാത്യു, ബിനു മാത്യു സബ് കോർഡിനേറ്റർമാരായ രാജേഷ് പുഷ്പരാജൻ, സജു തോമസ്, മാത്യുക്കുട്ടി ഈശോ പിക്നിക്കിന് വേണ്ട ക്രമീകരണങ്ങൾ ചെയ്യുകയുണ്ടായി.നൂറിലധികം ആൾക്കാർ പങ്കെടുത്ത പിക്നിക്കിൽ വിവിധ ഇനം വിഭവങ്ങൾ കൊണ്ട് സമൃദ്ധമാക്കി. വടം വലി ഉൾപ്പെടെ വിവിധ ഇനം കായിക മത്സരകളിൽ പ്രായ ഭേദമെന്യേ എല്ലാവരും പങ്കെടുത്തു.

കമ്മിറ്റി മെംബർ ആയ മാത്യു വർഗീസ് (അനി) കൊണ്ടുവന്ന വാഴയും, പച്ചക്കറികളും ലേലം ചെയ്തതിലൂടെ അഞ്ഞൂറ് ഡോളർ സമാഹരിക്കുകയും ചെയ്തു. പിക്നിക്കിന്‍റെ വിജയത്തിനായി പ്രവർത്തിച്ചവർക്ക് നൈമയുടെ പേരിൽ വൈസ് പ്രസിഡന്‍റ് സാം തോമസ് നന്ദി അറിയിച്ചു.