ടെ​ക്സ​സി​ൽ മ​ങ്കി പോ​ക്സ് വ്യാ​പി​ക്കു​ന്നു; രോ​ഗ​വ്യാ​പ​ന നിരക്ക് കൂടുതൽ ഡാ​ള​സി​ൽ
Thursday, August 4, 2022 9:52 PM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: ടെ​ക്സ​സ് സം​സ്ഥാ​ന​ത്ത് മ​ങ്കി പോ​ക്സ് കേ​സു​ക​ൾ അ​നു​ദി​നം വ​ർ​ധി​ച്ചു വ​രു​ന്ന​താ​യി സ്റ്റേ​റ്റ് ഹെ​ൽ​ത്ത് സ​ർ​വീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ങ്കി പോ​ക്സ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് ഡാ​ള​സി​ലാ​ണ്. സം​സ്ഥാ​ന​ത്ത് മു​ഴു​വ​നാ​യി 454 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​പ്പോ​ൾ ഡാ​ള​സി​ൽ മാ​ത്രം 175 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്.

മ​ങ്കി പോ​ക്സ് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രു​മാ​യി ഏ​റ്റ​വും അ​ടു​ത്തു പെ​രു​മാ​റു​ന്ന​വ​ർ​ക്കും സ്കി​ൻ ടു ​സ്കി​ൻ ബ​ന്ധ​ത്തി​ൽ​പ്പെ​ടു​ന്ന​വ​രി​ലു​മാ​ണ് രോ​ഗം പ​ട​രു​ന്ന​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പു അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

ഇ​ത്ത​ര​ത്തി​ലു​ള്ള​വ​ർ​ക്ക് അ​ടി​യ​ന്ത​ര​മാ​യി മ​ങ്കി പോ​ക്സ് വാ​ക്സീ​ൻ ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ കൗ​ണ്ടി അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചു വ​രു​ന്നു. ക​ഴി​ഞ്ഞ​വാ​രം ഡാ​ള​സ് കൗ​ണ്ടി​യി​ൽ ല​ഭി​ച്ച​ത് 5000 ഡോ​സ് വാ​ക്സീ​ൻ മാ​ത്ര​മാ​ണ്. എ​ന്നാ​ൽ ഇ​തു തീ​ർ​ത്തും അ​പ​ര്യ​പ്ത​മാ​ണെ​ന്നു ഹു​മ​ണ്‍ സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ ഡോ. ​ഫി​ലി​പ്പ് ഹം​ഗ് പ​റ​ഞ്ഞു.

ര​ണ്ടു ഡോ​സെ​ങ്കി​ലും കൊ​ടു​ക്കേ​ണ്ട​തു​ള്ള​തി​നാ​ൽ ഇ​ത്ര​യും വാ​ക്സി​ൻ 2500 പേ​ർ​ക്കു മാ​ത്ര​മാ​ണ് ന​ൽ​കു​വാ​ൻ ക​ഴി​യു​ക​യെ​ന്നും ഡോ. ​ഫി​ലി​പ്പ് പ​റ​ഞ്ഞു. മ​ങ്കി പോ​ക്സ് പ്ര​തി​രോ​ധ​ത്തി​നാ​യി കൗ​ണ്ടി 100,000 ഡോ​ള​ർ ബ​ഡ്ജ​റ്റി​ൽ ചേ​ർ​ത്തി​ട്ടു​ണ്ടെ​ന്നു ഡോ​ക്ട​ർ പ​റ​ഞ്ഞു.