കേ​ന്ദ്ര​മ​ന്ത്രി വി ​മു​ര​ളീ​ധ​ര​ൻ ഹൂ​സ്റ്റ​ണി​ൽ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ചു
Thursday, May 26, 2022 9:22 PM IST
ഹൂ​സ്റ്റ​ണ്‍: കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ഹൂ​സ്റ്റ​ണി​ൽ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ചു ദ​ർ​ശ​നം ന​ട​ത്തി. ക്ഷേ​ത്ര വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ ​ഹ​രി ശി​വ​രാ​മ​ൻ​ന്‍റെ ക്ഷ​ണ​പ്ര​കാ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ 8ന് ​ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ ക്ഷേ​ത്ര​ശാ​ന്തി​യാ​യ സൂ​ര​ജ് മ​ങ്ങാ​ത്താ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വേ​ദ മ​ന്ത്ര​ങ്ങ​ൾ മു​ഴ​ങ്ങി​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ പൂ​ർ​ണ കും​ഭം ന​ൽ​കി സ്വീ​ക​രി​ച്ചു.

മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഹി​ന്ദു​സ് (മ​ന്ത്ര) അ​ടു​ത്ത വ​ർ​ഷം ജൂ​ലൈ 1 മു​ത​ൽ 4 വ​രെ ന​ട​ത്തു​ന്ന വി​ശ്വ ഹി​ന്ദു സ​മ്മേ​ള​ന​ത്തി​ന് അ​ദ്ദേ​ഹം ആ​ശം​സ​ക​ൾ നേ​ർ​ന്നു. മ​ന്ത്ര​യു​ടെ വി​വി​ധ സാ​മൂ​ഹ്യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മ​ന്ത്രി അ​നു​മോ​ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു. ട്ര​സ്റ്റീ ചെ​യ​ർ ശ​ശി​ധ​ര​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി അ​ജി​ത് നാ​യ​ർ, ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ ഗി​രി​ജ കൃ​ഷ്ണ​ൻ, കോ ​ചെ​യ​ർ സു​രേ​ഷ് ക​രു​ണാ​ക​ര​ൻ, ക്ഷേ​ത്ര ട്ര​സ്റ്റീ ചെ​യ​ർ മു​ര​ളി​ധ​ര​ൻ, കൃ​ഷ്ണ​ജ കു​റു​പ്, വി.​എ​ൻ. രാ​ജ​ൻ, പൂ​ർ​ണി​മ മ​തി​ല​ക​ത്തു, രാ​മ​ദാ​സ് ക​ണ്ട​ത്തു, സ​ജി ക​ണ്ണോ​ളി​ൽ, പ്രി​യ രൂ​പേ​ഷ്, സു​ബി​ൻ ബാ​ല കൃ​ഷ്ണ​ൻ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ ഒ​രു​ക്കി​യ പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം അ​ദ്ദേ​ഹം മ​ട​ങ്ങി.