ഏഴു വയസുകാരി നായയുടെ ആക്രമണത്തിൽ മരിച്ചു; മുത്തച്ഛനും മുത്തശിയും അറസ്റ്റിൽ
Thursday, May 19, 2022 10:36 PM IST
പി.പി. ചെറിയാൻ
വെർജീനിയ: ഏഴു വയസുകാരി നായയുടെ ആക്രമണത്തിൽ മരിച്ച കേസിൽ മുത്തച്ഛനേയും മുത്തശിയേയും പ്രതി ചേർത്ത് അറസ്റ്റു ചെയ്തതായി പോലീസ്.

ഒലീവിയ ഗ്രേയ്സ് എന്ന പെൺകുട്ടിയാണ് വീട്ടിൽ വളർത്തിയിരുന്ന നാലു വയസുള്ള റോട്ട് വീലറിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജനുവരി 29 നായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളായ ആന്‍റണി ഫ്ലൗസ് (39), അലിഷിയ റെനെ (37) എന്നിവർക്കെതിരെ കേസെടുത്തിരുന്നു. മേയ് 13ന് കേസിന്‍റെ വിചാരണ നടക്കുന്നതിനിടയിലാണ് ജൂറി കുട്ടിയുടെ മുത്തച്ഛനെയും മുത്തശിയെയും പ്രതിചേർക്കാൻ തീരുമാനിച്ചത്. ഇവരെ ജയിലിലേക്കു മാറ്റി.