അലിഗഡ് അലൂംനി അസോസിയേഷൻ വാർഷിക പിക്നിക് ജൂൺ അഞ്ചിന് ഹൂസ്റ്റണിൽ
Monday, May 16, 2022 3:38 PM IST
പി.പി. ചെറിയാൻ
ഹൂസ്റ്റൺ: അലിഗഡ് മുസ്‍ലിം സർവകലാശാല പൂർവ വിദ്യാർഥി സംഘടന അലിഗഡ് അലൂംനി അസോസിയേഷൻ ഓഫ് ടെക്സസിന്‍റെ ആഭിമുഖ്യത്തിൽ വാർഷിക പിക്നിക് സംഘടിപ്പിക്കുന്നു.

ഹൂസ്റ്റൺ ജോർജ് ബുഷ് പാർക്കിൽ ജൂൺ അഞ്ചിനു (ഞായർ) രാവിലെ 10 മുതൽ പരിപാടികൾ ആരംഭിക്കും. ഉച്ചകഴിഞ്ഞു മൂന്നു വരെ നീണ്ടുനിൽക്കുന്ന പിക്‌നിക്കിന്‍റെ ഭാഗമായി കൾച്ചറൽ കമ്മിറ്റി ഒരുക്കുന്ന വിവിധ പരിപാടികളും ഉച്ചഭക്ഷണവും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

പിക്‌നിക്കിൽ പങ്കെടുക്കുവാൻ താത്പര്യപ്പെടുന്നവർ വിവരം സുബൈർ ഖാൻ (732 284 8275), സെഷൻ സയിദ് (832 454 6957) എന്നിവരെ മുൻകൂട്ടി അറിയിക്കണമെന്നും സംഘാടകർ അഭ്യർഥിച്ചു.

കൾച്ചറൽ കമ്മിറ്റിയുമായി സഹകരിച്ചു പരിപാടികൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവരും മുൻകൂട്ടി അറിയിക്കണം. പിക്നിക്ക് വൻ വിജയമാക്കുന്നതിനു എല്ലാവരുടെയും സഹകരണം ആവശ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു.