"ലിറ്റിൽ പ്രിൻസ് ആൻഡ് പ്രിൻസസസ്' ; പ്രീത വിശാഖംതറ പ്രോഗ്രാം ചെയർ
Monday, May 16, 2022 1:31 PM IST
സൈമണ്‍ മുട്ടത്തിൽ
ന്യൂയോർക്ക്: ഇൻഡ്യാനപോലിസിലെ ക്നായി തോമാ നഗറിൽ ജൂലൈ 21 മുതൽ 24 വരെ നടക്കുന്ന കെസിസിഎൻഎ. കണ്‍വൻഷന്‍റെ ഭാഗമായി കെസിഡബ്ല്യുഎഫ്എൻഎയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലിറ്റിൽ പ്രിൻസ് ആൻഡ് പ്രിൻസസസ് പരിപാടിയുടെ ചെയറായി പ്രീത വിശാഖംതറയെയും കോ-ചെയറായി സോണിയ ഓട്ടപ്പള്ളി, സുമ പുറയംപള്ളിയിൽ, സുനിത അപ്പോഴി, ഷീന കിഴക്കേപ്പുറത്ത് എന്നിവരെയും തെരഞ്ഞെടുത്തു.

കെസിഡബ്ല്യുഎഫ്എൻഎ പ്രസിഡന്‍റ് ഡോ. ദിവ്യ വള്ളിപ്പടവിലാണ് പരിപാടിയുടെ . ലെയ്സണായി പ്രവർത്തിക്കുന്നത്. ക്നാനായ കണ്‍വൻഷനിൽ പങ്കെടുക്കുന്ന എട്ടു വയസു മുതൽ 14 വയസുവരെയുള്ള കുട്ടികൾക്കുള്ള വിവിധങ്ങളായ പരിപാടികളാണ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്നത്. കെസിഡബ്ല്യുഎഫ്എൻഎയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ പരിപാടി കണ്‍വൻഷനിലെ ഒരു മുഖ്യ ആകർഷണമാണ്. കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന എല്ലാവരും ജൂണ്‍ 15നു മുന്പായി പരിപാടിയിൽ രജിസ്റ്റർ ചെയ്യണമെന്ന് പ്രോഗ്രാം ചെയർ പ്രീത വിശാഖംതറ അഭ്യർഥിച്ചു.

വിവരങ്ങൾക്ക് : പ്രീത വിശാഖംതറ 845 537 9810, സോണിയ ഓട്ടപ്പള്ളി 708 715 1102, സുമ പുറയംപള്ളിൽ 813 407 3335, സുനിത അപ്പോഴി 818378 9975, ഷീന കിഴക്കേപ്പുറം 647 853 6985, ഡോ. ദിവ്യ വള്ളിപ്പടവിൽ 281 797 6362 എന്നിവരുമായി ബന്ധപ്പെടണമെന്ന് കെസിസിഎൻഎ എക്സിക്യൂട്ടീവ് കമ്മറ്റിക്കുവേണ്ടി കെസിസിഎൻഎ പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടിൽ അഭ്യർഥിച്ചു.