ഐഒസി കേരള പെൻസിൽവാനിയ ചാപ്റ്റർ റിപ്പബ്ലിക് ദിനാഘോഷം ജനുവരി 29 ന്
Saturday, January 29, 2022 10:44 AM IST
ഫിലഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് - കേരള പെൻസിൽവാനിയ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ എഴുപത്തി മൂന്നാമത് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 29 നു (ശനി) വൈകുന്നേരം 6 മുതൽ (ന്യൂയോർക്ക് സമയം) വെർച്വലായി നടത്തപ്പെടും.

ഐഒസി ഗ്ലോബൽ ചെയർമാൻ സാം പിട്രോഡ, കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് അഡ്വ. ടി. സിദ്ദിഖ് എംഎൽഎ എന്നിവർ മുഖ്യ അതിഥികളായി പങ്കെടുത്തു റിപ്പബ്ലിക് ദിന സന്ദേശങ്ങൾ നൽകും. ചാപ്റ്റർ പ്രസിഡന്‍റ് സന്തോഷ് എബ്രഹാമിന്‍റെ അധ്യക്ഷതയിൽ കൂടുന്ന മീറ്റിംഗിൽ ഐഒസി ഗ്ലോബൽ വൈസ് ചെയർമാൻ ജോർജ് എബ്രഹാം, കേരള ചാപ്റ്റർ വൈസ് ചെയർമാൻ ജോബി ജോർജ് എന്നിവർ അതിഥികളായി പങ്കെടുത്ത് ആശംസകൾ നേർന്നു സംസാരിക്കും.

സൂം ഐഡി - 829 1493 5443
പാസ്കോഡ് : 12345

വിവരങ്ങൾക്ക്: സന്തോഷ് എബ്രഹാം (പ്രസിഡന്‍റ്) 215 605 6914 , ഷാലു പുന്നൂസ് (ജനറൽ സെക്രട്ടറി): 203 482 9123 , ഫിലിപ്പോസ് ചെറിയാൻ (ട്രഷറർ) 215 605 7310

ജീമോൻ റാന്നി