ഡബ്ല്യുഎംസി ഗ്ലോബൽ എക്സിക്യൂട്ടീവ് കൗൺസിൽ അനുശോചിച്ചു
Saturday, January 15, 2022 9:16 AM IST
ഡാളസ് : മുൻ കർണാടക ക്യാബിനറ്റ് മന്ത്രിയും ചീഫ് സെക്രട്ടറിയുമായിരുന്ന ഡോ. ജെ. അലക്സാണ്ടറുടെ ആകസ്മിക വിയോഗത്തിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കമ്മിറ്റി അനുശോചിച്ചു.

ഡോ. വിജയലക്ഷ്മിയുടെ അധ്യക്ഷതയിൽ കൂടിയ അനുശോചന സമ്മേളനത്തിൽ വേൾഡ് മലയാളി കൗൺസിലിനു എപ്പോഴും പിന്തുണ നൽകിയിരുന്ന നേതാവായിരുന്നു ഡോ. ജെ. അലക്സാണ്ടർ എന്നു യോഗം വിലയിരുത്തി.

ബാംഗ്ലൂർ വൈഎംസി പ്രസിഡന്‍റായും ഗ്ലോബൽ ഇന്ത്യൻ (ഗോപിയോ) എന്ന സംഘടനയുടെ അഡ്വൈസറി ബോർഡ് മെമ്പറായും സേവിയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്‍റ് ആൻഡ് എൻർപ്രണർഷിപ്പ് ബാംഗ്ലൂരിന്‍റെ ഗവേണിംഗ് ബോർഡിൽ അംഗമായും അതെ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കൊച്ചി ബ്രാഞ്ച് ചെയർമാനായും ഡോ. ജെ. അലക്സാണ്ടർ പ്രവർത്തിച്ചിട്ടുണ്ട്.

ഗ്ലോബൽ വൈസ് പ്രസിഡന്‍റ് പി. സി. മാത്യു, ഗ്ലോബൽ വൈസ് പ്രസിഡന്‍റ് ജോൺ മത്തായി, ഗ്ലോബൽ ജനറൽ സെക്രട്ടറി, ജോസഫ് ഗ്രിഗറി, ട്രഷറർ തോമസ് അറമ്പൻകുടി, റോണാ തോമസ്, അമേരിക്ക റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, ചാക്കോ കോയിക്കലേത്, സുധിർ നമ്പ്യാർ, പിന്റോ കണ്ണമ്പള്ളി, എൽദോ പീറ്റർ, ജോൺസൻ തലച്ചെല്ലൂർ, സെസിൽ ചെറിയാൻ, ഫിലിപ്പ് മാരേട്ട്, ശാന്ത പിള്ളൈ, മാത്യൂസ് എബ്രഹാം, സന്തോഷ് പുനലൂർ, ഷാനു രാജൻ, ജോളി പടയാറ്റിൽ, ജോളി തടത്തിൽ, മുതലായവർ അനുശോചിച്ചു. മിഡിൽ ഈസ്റ്റ് റീജൺ ചെയർമാൻ അബ്ദുൽ കലാം, പ്രസിഡന്‍റ് രാധാകൃഷ്ണൻ തിരുവത് തുടങ്ങിയവരും ഡോ. അലക്സാണ്ടറിന്‍റെ നിര്യാണത്തിൽ അനുശോചിച്ചു.

പി.പി. ചെറിയാൻ