അധികാരമേറ്റെടുത്ത രണ്ടാം നാൾ ന്യൂയോർക്ക് മേയർ ഓഫീസിലേക്ക്, അതും സൈക്കിളിൽ!
Monday, January 10, 2022 3:59 PM IST
ന്യൂയോർക്ക് സിറ്റി: നഗരത്തിലെ തിരക്കുപിടിച്ച ഗതാഗത തിരക്കുകൾക്കിടയിൽ റോഡിന്‍റെ പ്രത്യേക ഭാഗത്തുകൂടി അടയാളപ്പെടുത്തിയിരിക്കുന്ന ബൈ സൈക്കിൾ പാതയിലൂടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ന്യൂയോർക്ക് മേ‌യറുടെ യാത്ര ചരിത്ര സംഭവമായി.

സുരക്ഷാസൈനികരുടെ അകന്പടിയോടെ മാത്രം സഞ്ചരിച്ചിരുന്ന മുൻ മേയർമാരിൽ നിന്നും തികച്ചും വ്യത്യസ്തമായി ‌എറിക്, മേയറായി സത്യപ്രതിജ്ഞ ചെയ്ത രണ്ടാം ദിനം രാവിലെ ഓഫീസിലേക്കുള്ള യാത്ര ചുവന്ന ഹെൽമറ്റും ചുവന്ന ടൈയും ബ്ല്യു സ്യൂട്ടും ധരിച്ച് പാതയോരത്തിലൂടെ ബിറ്റി സൈക്കിളിലായിരുന്നു. മേ‌‌യർ തന്നെയാണ് തന്‍റെ ട്വിറ്ററിൽ യാത്രയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.

ന്യൂയോർക്ക് സിറ്റിയിൽ മൂന്നു മൈൽ ദൈർഘ്യമുള്ള സുരക്ഷിത ബൈക്ക് ലൈൻ നിർമിക്കുമെന്നും ഇനി നിങ്ങൾ കാണുന്ന മേയർ ബൈക്കിലൂടെ യാത്ര ചെയ്യുന്നതും സ്വന്തം വസ്ത്രം കഴുകി വൃത്തിയാക്കുന്നതും സൂപ്പർ മാർക്കറ്റിലെ സന്ദർശകനായും ട്രെയിൻ സ്റ്റേഷനുകളിലെ ഫ്ലാറ്റ്ഫോമുകളിലുമായിരിക്കുമെന്ന് തെരഞ്ഞെടുപ്പിനു മുന്പേ തന്നെ എറക് ജനങ്ങൾക്ക് വാഗ്ദാനം ചെയ്തിരുന്നു.

അധികാരം ഏറ്റെടുത്ത ആദ്യദിനം ട്രെയിൻ സ്റ്റേഷനിൽ മൂന്നുപേർ തമ്മിൽ ‌അടിപിടി കൂടുന്നതു കണ്ടപ്പോൾ വിവരം 911 ൽ വിളിച്ച് അറിയിച്ചും പുതിയ മേയർ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ന്യൂയോർക്ക് സിറ്റിയിൽ പുതിയ ഭര‌ണപരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനാണ് മുൻഗണന നൽകുക എന്ന് അധികാരമേറ്റെടുത്ത ശേഷം നടത്തിയ പ്രസ്താവനയിൽ എറിക് ആഡംസ് വ്യക്തമാക്കിയിരുുന്നു.

പി.പി. ചെറിയാൻ