കെസിസിഎൻഎ കണ്‍വൻഷൻ ഇൻഡ്യാനപോളിസിൽ
Friday, December 3, 2021 12:05 AM IST
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ സംഘടനകളുടെ മാതൃസംഘടനയായ ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ(കെസിസിഎൻഎ) അടുത്ത കണ്‍വൻഷൻ ഇൻഡ്യാനപോളിസിൽ നടത്തുവൻ തീരുമാനിച്ചു.

2022 ജൂലൈ 21, 22, 23, 24 തീയതികളിലായി ഇൻഡ്യാനപോളിസിലുള്ള ജെ.ഡബ്ല്യു മരിയോട്ട് കണ്‍വൻഷൻ സെന്‍ററിൽ വച്ചാണ് നടത്തപ്പെടുന്നത്. കെസിസിഎൻഎയുടെ നേതൃത്വത്തിൽ എല്ലാ രണ്ടുവർഷത്തിലും നടത്തപ്പെടുന്ന കണ്‍വൻഷൻ വടക്കേ അമേരിക്കയിലെ ക്നാനായ കുടുംബാംഗങ്ങൾക്ക് മാത്രം ഒത്തുകൂടുവാനും ബന്ധങ്ങൾ പുതുക്കുവാനും സൗഹൃദം സ്ഥാപിക്കാനുമുള്ള മാമാങ്കമയാണ് അറിയപ്പെടുന്നത്.

ക്നാനായ കുടുംബങ്ങളുടെ അവധിക്കാലം ആനന്ദപ്രദമാക്കുവാനും കുടുംബകൂട്ടായ്മ ഉൗട്ടി ഉറപ്പിക്കാനുമുള്ള ഈ ക്നാനായ കണ്‍വൻഷനിലേക്ക് കെസിസിഎൻഎ എക്സിക്യൂട്ടീവിനുവേണ്ടി പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടിൽ, വടക്കേ അമേരിക്കയിലെ മുഴുവൻ ക്നാനായ കുടുംബാംഗങ്ങളെയും ക്ഷണിക്കുന്നതായി അറിയിച്ചു.

മുതിർന്നവർക്കും യുവാക്കൾക്കും കുട്ടികൾക്കും വേണ്ടിയുള്ള വിവിധതരം പരിപാടികളും സാമൂഹികവും സാന്പത്തികവും സാംസ്കാരികവുമായ ഉന്നമനത്തിനാവശ്യമായ വിവിധ സെമിനാറുകളും, ക്ലാസ്‌സുകളും, പങ്കെടുക്കുന്ന മുഴുവൻ ആളുകളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള കലാ-കായികമത്സരങ്ങൾക്കും ഇൻഡ്യാനപോളിസിൽവച്ച് നടക്കുന്ന ക്നാനായ കണ്‍വൻഷൻ വർണമനോഹരമായിരിക്കുമെന്ന് കെസിസിഎൻഎ വൈസ് പ്രസിഡന്‍റ് ജോണ്‍ സി. കുസുമാലയം അറിയിച്ചു.

കണ്‍വൻഷന്‍റെ രജിസ്ട്രേഷൻ പായ്ക്കറ്റും വിശദവിവരങ്ങളും ഉടൻതന്നെ പ്രസിദ്ധീകരിക്കുന്നതായിരിക്കുമെന്നും ഏതൊരുവിധ സംശയങ്ങൾക്കും കെ.സി.സി.എൻ.എ. എക്സിക്യൂട്ടീവുമായോഅതാത് സ്ഥലത്ത് ഭാരവാഹികളുമായോ ബന്ധപ്പെടുവുന്നതാണെന്ന് സെക്രട്ടറി ലിജോ മച്ചാനിക്കലും, ജോയിന്‍റ് സെക്രട്ടറി ജിറ്റി പുതുക്കേരിയിലും അഭിപ്രായപ്പെട്ടു.

വടക്കേ അമേരിക്കയിലെ തന്നെ ഏറ്റവും പ്രശസ്തമായ കണ്‍വൻഷൻ സെന്‍ററുകളിലെന്നായ ഖ.ണ. ങമൃൃശീേേ ഹോട്ടലിൽവച്ച് നടക്കുന്ന ഈ കണ്‍വൻഷൻ മുഴുവൻ ക്നാനായ കുടുംബാംഗങ്ങൾക്കും പങ്കെടുക്കുവാൻ പറ്റുന്നവിധത്തിലുള്ള ആകർഷകമായ പാക്കേജാണ് തയ്യാറാക്കുന്നതെന്ന് കെ.സിസിഎൻ.എ. ട്രഷറർ ജയ്മോൻ കട്ടിണശ്ശേരിയിൽ പറഞ്ഞു. വടക്കേ അമേരിക്കയിലെ മുഴുവൻ ക്നാനായകുടുംബങ്ങളും ജൂലൈ 21 മുതൽ 24 വരെ നടക്കുന്ന ഈ മാമാങ്കത്തിൽ പങ്കെടുക്കുവാൻ പരമാവധി ശ്രമിക്കണമെന്നും അതിനായുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ ആരംഭിക്കണമെന്നും പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടിൽ അഭ്യർത്ഥിക്കുകയുണ്ടായി.

റിപ്പോർട്ട്: സൈമണ്‍ മുട്ടത്തിൽ