ഫിലഡൽഫിയ: ഫൊക്കാന പെൻസിൽവാനിയ റീജണ്‍ കണ്വൻഷൻ രജിസ്ട്രേഷൻ കിക്ക് ഓഫ് ഡിസംബർ മൂന്നിന് വെള്ളിയാഴ്ച മാപ്പ് ( MAP) ഇന്ത്യൻ കമ്യൂണിറ്റി സെന്റർ ഹാളിൽ നടക്കും. വൈകുന്നേരം 6.30നാണ് പ്രോഗ്രാം. അഡ്രസ്: Castor Avenue, Philadelphia, PA 19152, USA.
ഫൊക്കാന പെൻസിൽവാനിയ റീജണ്‍ വൈസ് പ്രസിഡന്റ് ഷാജി സാമുവേലിന്റെ അധ്യക്ഷത്തിൽ നടക്കുന്ന കണ്വൻഷൻ രജിസ്ട്രേഷൻ കിക്ക് ഓഫ് ചടങ്ങ് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് ഉദ്ഘാടനം ചെയ്യും. ഫൊക്കാന ജനറൽ സെക്രട്ടറി സജിമോൻ ആന്റണി, വൈസ് പ്രസിഡന്റ് തോമസ് തോമസ് അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോണ്‍ കൊട്ടരക്കര, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, നാഷണൽ കമ്മിറ്റി അംഗം അപ്പുക്കുട്ടൻപിള്ള, കണ്വൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, ഇന്റർനാഷണൽ കണ്വൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പിള്ളിൽ, കണ്വൻഷൻ നാഷണൽ കോർഡിനേറ്റർ ലീലാ മാരേട്ട് തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.
നാഷണൽ കമ്മിറ്റി അംഗം അപ്പുക്കുട്ടൻപിള്ള, മാപ്പ് പ്രസിഡന്റ് ഷാലു പുന്നൂസ്, ഫൊക്കാന ആർവിപി. ഷാജി സാമുവേൽ, മാപ്പ് നിയുക്ത പ്രസിഡന്റ് തോമസ് ചാണ്ടി, ഫിൽമ പ്രസിഡന്റ് ഡോ. റജി ജേക്കബ് കാരക്കൽ, മാപ്പ് പിആർഒ രാജു ശങ്കരത്തിൽ, ഫൊക്കാന നേതാക്ക·ാരായ സന്തോഷ് അബ്രഹാം, മില്ലി ഫിലിപ്പ്, വിൻസന്റ് ഇമ്മാനുവൽ, ജോർജ് നടവയിൽ, ലിബിൻ തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കണ്വൻഷൻ രജിസ്ട്രേഷൻ കിക്ക് ഓഫിനുള്ള ഒരുക്കങ്ങൾ നടത്തി വരുന്നത്.
തടത്തിൽ ഫ്രാൻസിസ്