വേ​ട്ട​യ്ക്കി​ട​യി​ൽ പി​താ​വി​ന്‍റെ വെ​ടി​യേ​റ്റു മ​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം
Monday, November 29, 2021 11:20 PM IST
ഹാ​രി​സ​ണ്‍ കൗ​ണ്ടി (ടെ​ക്സ​സ്): വേ​ട്ട​യ്ക്കി​ട​യി​ൽ പി​താ​വി​ന്‍റെ തോ​ക്കി​ൽ നി​ന്നു വെ​ടി​യേ​റ്റു 11 വ​യ​സു​ള്ള മ​ക​ൾ​ക്കു ദാ​രു​ണാ​ന്ത്യം. സം​ഭ​വ​ത്തി​നു ശേ​ഷം പി​താ​വ് ത​ന്നെ​യാ​ണ് ഹാ​രി​സ​ണ്‍ കൗ​ണ്ടി ഷെ​റി​ഫ് ഓ​ഫി​സി​ൽ വി​ളി​ച്ചു വി​വ​രം അ​റി​യി​ച്ചു. ഡെ​യ്സ് ഗ്രേ​യ്സ് ലി​ൻ ജോ​ർ​ജ് എ​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. പി​താ​വും മ​ക​ളും യം​ഗ് ആ​ന്‍റ് ഹി​ക്കി റോ​ഡി​നു​സ​മീ​പം വേ​ട്ട​യ്ക്കെ​ത്തി​യ​താ​യി​രു​ന്നു. അ​തി​നി​ട​യി​ൽ സം​ഭ​വി​ച്ച ഒ​ര​പ​ക​ട​മാ​ണെ​ന്നാ​ണു പോ​ലി​സ് പ​റ​യു​ന്ന​ത്.

സം​ഭ​വം അ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് കു​ട്ടി​യെ അ​ടി​യ​ന്തി​ര​മാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നു ഹെ​ലി​കോ​പ്റ്റ​ർ സേ​വ​നം തേ​ടി​യെ​ങ്കി​ലും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​മൂ​ലം ഹെ​ലി​കോ​പ്റ്റ​റു​ക​ൾ സ​ർ​വീ​സ് നി​ർ​ത്തി​യി​രി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഹാ​രി​സ​ണ്‍ കൗ​ണ്ടി ഷെ​റി​ഫും ടെ​ക്സ​സ് പാ​ർ​ക്ക്സ് ആ​ന്‍റ് വൈ​ൽ​ഡ് ലൈ​ഫ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റും സം​ഭ​വ​ത്തെ​കു​റി​ച്ചു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഹാ​ൾ​സ് വി​ല്ല സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ 6ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു ഡെ​യ്സ് ഗ്രേ​യ്സ്.

പി.​പി. ചെ​റി​യാ​ൻ