ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ യുവജനസഖ്യം കൺവൻഷനു 22നു തുടക്കം കുറിക്കും
Friday, October 22, 2021 6:29 PM IST
ഡാളസ് : മാർത്തോമ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവക യുവജന സഖ്യത്തിന്‍റെ നേതൃത്വത്തിൽ നടത്തുന്ന ക‌ൺവൻഷന് ഒക്ടോബർ 22 നു (വെള്ളി) തുടക്കം കുറിക്കും.

22, 23, 24 (വെള്ളി , ശനി, ഞായർ ) തീയതികളിൽ നടത്തപ്പെടുന്ന കൺവൻഷനിൽ പ്രമുഖ കൺവൻഷൻ പ്രഭാഷകനും,വേദപണ്ഡിതനും ചിന്തകനുമായ റവ.ഡോ.പി.പി തോമസ് മുഖ്യ സന്ദേശം നൽകും.

22 നു വൈകിട്ട് 6. 30 മുതല്‍ 9 വരെയും 23 നു വൈകിട്ട് 6 മുതൽ 8.30 വരെയും നടത്തപ്പെടുന്ന കണ്‍വന്‍ഷന്‍ യോഗങ്ങള്‍ ഗാനശുശ്രൂഷയോടുകൂടി ആരംഭിക്കും. ഓൺലൈൻ പ്ലാറ്റ് ഫോം ആയ സൂം, യൂട്യൂബ് എന്നിവയിലൂടെ നടത്തപ്പെടുന്ന കൺവൻഷൻ അബ്ബാ ന്യൂസ് ചാനലിലൂടെയും കാണാവുന്നതാണ്.

സമാപന ദിവസമായ 24 നു (ഞായർ) ആരാധന മധ്യേയുള്ള യോഗത്തിൽ മുൻ മാർത്തോമ സഭാ സെക്രട്ടറിയും വികാരി ജനറാളും ഇടവക വികാരിയുടെ ചുമതലയുമുള്ള റവ.ഡോ.ചെറിയാൻ തോമസ് സമാപന സന്ദേശം നൽകും.

‍കൺവൻഷൻ യോഗങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് ചുമതലക്കാർ അറിയിച്ചു. www.mtcfb.org/live എന്ന വെബ്സൈറ്റിലൂടെയും ഏവർക്കും കൺവൻഷനിൽ പങ്കെടുക്കാം.

വിവരങ്ങള്‍ക്ക്: സിബി മാത്യു (കൺവീനർ) 214 971 3828 , ജോബി ജോൺ (കൺവീനർ) 214 235 3888, റിജ ക്രിസ്റ്റി (സെക്രട്ടറി) 682 2018511.

ഷാജി രാമപുരം