ക​മ​ലാ ഹാ​രി​സി​ന്‍റെ ജന്മദി​നം കു​ടും​ബ​വു​മൊ​ത്ത് ആ​ഘോ​ഷി​ച്ചു
Friday, October 22, 2021 2:53 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ലാ ഹാ​രി​സി​ന്‍റെ 57ാം ജ·​ദി​നം ആ​ഘോ​ഷി​ച്ച് കു​ടും​ബം. ക​മ​ലാ ഹാ​രി​സി​ന്‍റെ ഭ​ർ​ത്താ​വ് ഡ​ഗ് എം​ഹോ​പ്പ് ട്വി​റ്റ​റി​ൽ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. സാ​ഹ​ച​ര്യം എ​ന്തു​ത​ന്നെ​യാ​യാ​ലും ക​മ​ല​യു​ടെ ജ·​ദി​നം ഞ​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ വ​ള​രെ സ​ന്തോ​ഷം ന​ൽ​കു​ന്ന​താ​യും അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ഇ​ന്ത്യ​യി​ൽ നി​ന്നും അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ ഡോ. ​ശ്യാ​മ​ള ഗോ​പാ​ല​ന്‍റെ​യും ജ​മൈ​ക്ക​യി​ൽ ജ​നി​ച്ച ഡൊ​ണാ​ൾ​ഡ് ഹാ​രി​സി​ന്‍റെ​യും മ​ക​ളാ​യി 1964 ഒ​ക്ടോ​ബ​ർ 20 നാ​യി​രു​ന്നു ക​മ​ല​യു​ടെ ജ​ന​നം. ക​മ​ല​യ്ക്ക് 7 വ​യ​സു​ള്ള​പ്പോ​ൾ മാ​താ​പി​താ​ക്ക​ൾ വി​വാ​ഹ​മോ​ച​നം നേ​ടി​യി​രു​ന്നു. ക​മ​ല​യും സ​ഹോ​ദ​രി മാ​യ​യും അ​മ്മ​യോ​ടൊ​പ്പ​മാ​ണ് വ​ള​ർ​ന്ന​ത്.

അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ യൂ​ണി​വേ​ഴ്സി​റ്റി​യാ​യ ഹ​വാ​ർ​ഡി​ൽ നി​ന്നും ബി​രു​ദ​വും, യു​ണി​വേ​ഴ്സി​റ്റി ഓ​ഫ് ക​ലി​ഫോ​ർ​ണി​യാ​യി​ൽ നി​ന്നും നി​യ​മ ബി​രു​ദ​വും നേ​ടി.

ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി അം​ഗ​മാ​യി​രു​ന്ന ക​മ​ല 2011 മു​ത​ൽ 2017 വ​രെ ക​ലി​ഫോ​ർ​ണി​യ അ​റ്റോ​ർ​ണി ജ​ന​റ​ലാ​യി​രു​ന്നു. അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സെ​ന​റ്റ​ർ എ​ന്ന പ​ദ​വി 2017 മു​ത​ൽ 2021 വ​രെ ഇ​വ​ർ അ​ല​ങ്ക​രി​ച്ചു. 2020 ൽ ​ബൈ​ഡ​നോ​ടൊ​പ്പം വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥ​നാ​ർ​ഥി​യാ​യ ക​മ​ല പൊ​തു​തി​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ചു. അ​മേ​രി​ക്ക​യു​ടെ ച​രി​ത്ര​ത്തി​ൽ സ്ഥാ​നം പി​ടി​ച്ചു.

പി.​പി. ചെ​റി​യാ​ൻ