ഹൂ​സ്റ്റ​ണ്‍ ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ ഇ​ട​വ​ക ക​ണ്‍​വ​ൻ​ഷ​ൻ വ്യാ​ഴാ​ഴ്ച മു​ത​ൽ
Tuesday, September 21, 2021 10:37 PM IST
ഹൂ​സ്റ്റ​ണ്‍ : ഹൂ​സ്റ്റ​ണ്‍ ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ ഈ ​വ​ർ​ഷ​ത്തെ ക​ണ്‍​വ​ൻ​ഷ​ൻ സെ​പ്റ്റം​ബ​ർ 23, 24, 25 തീ​യ​തി​ക​ളി​ൽ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് (12803, Sugar Ridge Blvd, Stafford,TX 77477) ന​ട​ത്ത​പെ​ടു​ന്ന​താ​ണ്. എ​ല്ലാ ദി​വ​സ​വും യോ​ഗ​ങ്ങ​ൾ വൈ​കു​ന്നേ​രം 7ന് ​ആ​രം​ഭി​യ്ക്കും.

അ​നു​ഗ്ര​ഹീ​ത ക​ണ്‍​വ​ൻ​ഷ​ൻ പ്ര​സം​ഗ​ക​നും വൈ​ദി​ക സെ​മി​നാ​രി മു​ൻ അ​ധ്യാ​പ​ക​നും കൂ​ടി​യാ​യ ഇ​ട​വ​ക വി​കാ​രി റ​വ. ഈ​പ്പ​ൻ വ​ർ​ഗീ​സ് വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലും ഇ​ട​വ​കാം​ഗ​വും കേ​ര​ള​ത്തി​ൽ ല​ഹ​രി വി​മോ​ച​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ പ​ങ്കാ​ളി​ത്തം വ​ഹി​ച്ച, ദൈ​വ​വ​ച​ന വ്യാ​ഖ്യാ​ന​ത്തി​ൽ പ​ണ്ഡി​ത​നും പ്ര​ഭാ​ഷ​ക​നു​മാ​യ അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ് ശ​നി​യാ​ഴ്ച​യും ക​ണ്‍​വ​ൻ​ഷ​ൻ പ്ര​സം​ഗ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും.

ഇ​ട​വ​ക ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗാ​ന​ശു​ശ്രൂ​ഷ​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ക​ണ്‍​വെ​ൻ​ഷ​ന്‍റെ ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണം ഇ​ട​വ​ക​യു​ടെ വെ​ബ്സൈ​റ്റാ​യ https://immanuelmtc.orgൽ ​യൂ​ട്യൂ​ബ് ലി​ങ്കി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്


റ​വ.​ഈ​പ്പ​ൻ വ​ർ​ഗീ​സ് (വി​കാ​രി) - 713 330 5299
ക്രി​സ്റ്റ​ഫ​ർ ജോ​ർ​ജ് (സെ​ക്ര​ട്ട​റി) - 832 851 3597

രീി്ലി​ശേീി​ബ2021​ലെുേ21.​ഷു​ഴ

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി