റ​വ. ഡോ. ​സ​ജി മു​ക്കൂ​ട്ട് ഇ​നി​മു​ത​ൽ ഡ​യ​റ​ക്ട​ർ ഓ​ഫ് മി​ഷ​ൻ​സ്; യാ​ത്ര​യ​യ​പ്പു ഞാ​യ​റാ​ഴ്ച
Wednesday, September 15, 2021 8:17 PM IST
ഫി​ല​ഡ​ൽ​ഫി​യ: ഏ​ഴു​വ​ർ​ഷ​ക്കാ​ലം സെ​ന്‍റ് ജൂ​ഡ് സീ​റോ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​പ​ള്ളി വി​കാ​രി​യാ​യി സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​മë​ഷ്ഠി​ച്ച റ​വ. ഡോ. ​സ​ജി ജോ​ർ​ജ് മു​ക്കൂ​ട്ട് സ​ഭാ​ശു​ശ്രൂ​ഷ​യു​ടെ അ​ടു​ത്ത​ത​ല​ത്തി​ലേ​ക്ക്. ഒ​ക്ടോ​ബ​ർ 1ന് ​അ​ദ്ദേ​ഹം ന്ധ​ഡ​യ​റ​ക്ട​ർ ഓ​ഫ് സീ​റോ​മ​ല​ങ്ക​ര കാ​ത്ത​ലി​ക് മി​ഷ​ൻ​സ് ഇ​ൻ യു​എ​സ്എ​ന്ധ എ​ന്ന പേ​രി​ൽ അ​മേ​രി​ക്ക​മു​ഴു​വ​ൻ സേ​വ​ന​പ​രി​ധി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന അ​ജ​പാ​ല​ന​ശു​ശ്രൂ​ഷ​യു​ടെ ദേ​ശീ​യ ഘ​ട്ട​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കും.

പു​തി​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി ഇ​ട​വ​ക​വി​കാ​രി​സ്ഥാ​നം ഒ​ഴി​യു​ന്ന സ​ജി അ​ച്ച​ന് ഇ​ട​വ​ക​കൂ​ട്ടാ​യ്മ​യു​ടെ സ്നേ​ഹ​നി​ർ​ഭ​ര​മാ​യ യാ​ത്ര​യ​യ​പ്പ് സെ​പ്റ്റം​ബ​ർ 19 ഞാ​യ​റാ​ഴ്ച ന​ൽ​കും. ബെ​ൻ​സേ​ല​ത്തു​ള്ള സെ​ന്‍റ് ജൂ​ഡ് സീ​റോ മ​ല​ങ്ക​ര​പ​ള്ളി​യി​ൽ (1200 Park Ave, Bensalem, PA 19020) രാ​വി​ലെ 9.30ന് ​സ​ജി അ​ച്ച​ൻ കൃ​ത​ഞ്ജ​താ​ബ​ലി​യ​ർ​പ്പി​ക്കും. വി​ശു​ദ്ധ കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് ന​ട​ക്കു​ന്ന അ​നു​മോ​ദ​ന​സ​മ്മേ​ള​ന​ത്തി​ൽ സീ​റോ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ വ​ട​ക്കേ അ​മേ​രി​ക്ക-​കാ​ന​ഡാ ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ അ​ഭി​വ​ന്ദ്യ ഫി​ലി​പ്പോ​സ് മാ​ർ സ്റ്റെ​ഫാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഭാ​ഗ്യ​സ്മ​ര​ണാ​ർ​ഹ​നാ​യ ബെ​ന​ഡി​ക്ട് മാ​ർ ഗ്രി​ഗോ​റി​യോ​സ് തി​രു​മേ​നി​യി​ൽ​നി​ന്നും 1992 ൽ ​വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ച സ​ജി അ​ച്ച​ൻ കേ​ര​ള​ത്തി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ അ​ജ​പാ​ല​ന​ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി 1996ൽ ​അ​മേ​രി​ക്ക​യി​ലെ​ത്തി ന്യൂ​യോ​ർ​ക്ക് ലോം​ഗ് ഐ​ല​ൻ​ഡ്, ഷി​ക്കാ​ഗൊ, ഡി​ട്രോ​യി​റ്റ് എ​ന്നീ ഇ​ട​വ​ക​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച​ശേ​ഷം 2014 ഓ​ഗ​സ്റ്റ് മു​ത​ൽ ഫി​ല​ഡ​ൽ​ഫി​യാ സെ​ന്‍റ് ജൂ​ഡ് സീ​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യു​ടെ വി​കാ​രി​യാ​യി ശു​ശ്രൂ​ഷ ചെ​യ്യു​ന്നു.

സെ​ന്‍റ് ജൂ​ഡ് വി​കാ​രി, ഹോ​സ്പി​റ്റ​ൽ ചാ​പ്ലൈ​ൻ എ​ന്ന​തി​ലു​പ​രി ഫി​ല​ഡ​ൽ​ഫി​യാ​യി​ലെ സാ​മൂ​ഹി​ക, സാ​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച സ​ജി അ​ച്ച​ന്‍റെ യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​ന​ത്തി​ൽ വി​ശാ​ല ഫി​ലാ​ഡ​ൽ​ഫി​യ റീ​ജ​ണി​ലെ സ​ഹോ​ദ​ര​ദേ​വാ​ല​യ വൈ​ദി​ക​രും, ഇ​ട​വ​ക​സ​മൂ​ഹ​ത്തി​ന്‍റെ​യും എ​ക്യു​മെ​നി​ക്ക​ൽ കൂ​ട്ടാ​യ്മ​യു​ടെ​യും ഭാ​ര​വാ​ഹി​ക​ളും, വൈ​ദി​ക​രും, സ​ന്യ​സ്ത​രും പ​ങ്കെ​ടു​ക്കും.

കോ​വി​ഡ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചു​കൊ​ണ്ട് ന​ട​ത്ത​പ്പെ​ടു​ന്ന ദി​വ്യ​ബ​ലി​യി​ലും, യാ​ത്ര​യ​യ​പ്പു​സ​മ്മേ​ള​ന​ത്തി​ലും നേ​രി​ട്ടെ​ത്തി പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്കാ​യി കു​ർ​ബാ​ന​യും, പൊ​തു​സ​മ്മേ​ള​ന​വും ലൈ​വ് സ്ട്രീം ​ചെ​യ്യു​ന്ന​താ​ണ്. താ​ഴെ​കൊ​ടു​ത്തി​രിç​ന്ന ഥീൗ​ഠൗ​യ​ല ലി​ങ്ക് ഇ​തി​നാ​യി അ​ന്നേ​ദി​വ​സം ഉ​പ​യോ​ഗി​ക്കാം.

LIVE | Holy Mass | Farewell for Rev. Fr. Saji Mukkoot
https://youtu.be/tIFgdappxPk

ആ​ഘോ​ഷ​ങ്ങ​ൾ ഭം​ഗി​യാ​ക്കു​ന്ന​തി​നാ​യി Farewell Committee Coordinator ഫി​ലി​പ് ജോ​ണ്‍ (ബി​ജു), പാ​രീ​ഷ് സെ​ക്ര​ട്ട​റി ഷൈ​ൻ തോ​മ​സ് എ​ന്നി​വ ടെ ​നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് മാ​ളേ​യ്ക്ക​ൽ