ഒ​ളി​ന്പി​ക്സി​ലെ വേ​ഗ​രാ​ജാ​വ് രോ​ലാ​മ​ണ്ട് മാ​ർ​സ​ൽ ജേ​ക്ക​ബ്സി​ന്‍റെ ജ​ന​നം ടെ​ക്സ​സി​ൽ
Monday, August 2, 2021 9:06 PM IST
എ​ൽ​പാ​സോ: ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ലെ വേ​ഗ​രാ​ജാ​വ് ഇ​റ്റാ​ലി​യു​ടെ ലാ​മ​ണ്ട് മാ​ർ​സ​ൽ ജേ​ക്ക​ബ്സി​ന്‍റെ ജ​ന​നം ടെ​ക്സ​സി​ലെ എ​ൽ​പാ​സോ​യി​ൽ. ആ​ഫ്രി​ക്ക​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ​നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വ്. മാ​താ​വ് വി​വി​യാ​ന മ​സി​നി ഇ​റ്റാ​ലി​ക്കാ​രി​യാ​ണ്. ടെ​ക്സ​സി​ലെ എ​ൽ​പാ​സോ​യി​ൽ 1994 സെ​പ്റ്റം​ബ​ർ 26 നാ​യി​രു​ന്നു ജേ​ക്ക​ബ്സി​ന്‍റെ ജ​ന​നം. അ​മേ​രി​ക്ക​ൻ ആ​ർ​മി അം​ഗ​മാ​യി​രു​ന്ന പി​താ​വി​നെ സൗ​ത്ത് കൊ​റി​യാ​യി​ലേ​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട​തോ​ടെ മാ​താ​വും, ജേ​ക്ക​ബ്സും ഇ​റ്റ​ലി​യി​ലേ​ക്ക് മ​ട​ങ്ങി.

ജ​നി​ച്ചു മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​റ്റ​ലി​യി​ലെ​ത്തി​യ ജേ​ക്ക​ബ് പ​ത്താം വ​യ​സി​ൽ ത​ന്നെ കാ​യി​ക രം​ഗ​ത്ത് പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. പി​ന്നീ​ട് റോ​മി​ലേ​ക്ക് മാ​റി, പ​ങ്കാ​ളി നി​ക്കോ​ളു​മാ​യി ജീ​വി​തം ആ​രം​ഭി​ച്ചു. 2019 ആ​ന്‍റ​ണി​യും 2021 ൽ ​മെ​ഗ​നും (ര​ണ്ടു​മ​ക്ക​ൾ) ഇ​വ​ർ​ക്ക് ജ​നി​ച്ചു. 19ാം വ​യ​സി​ലാ​യി​രു​ന്നു നി​ക്കോ​ളു​മാ​യി ജേ​ക്ക​ബ്സ് സൗ​ഹൃ​ദം സ്ഥാ​പി​ച്ച​ത്.

2021ൽ ​സാ​വ​ന​യി​ൽ ന​ട​ന്ന 100 മീ​റ്റ​ർ മ​ത്സ​ര​ത്തി​ൽ 9.95 സെ​ക്ക​ൻ​ഡ് കൊ​ണ്ടു ഓ​ടി​യെ​ത്തി ഇ​റ്റാ​ലി​യ​ൻ റെ​ക്കോ​ർ​ഡി​ന് ഉ​ട​മ​യാ​യി.

ഒ​ളി​ന്പി​ക് 100 മീ​റ്റ​റി​ൽ മെ​ഡ​ൽ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന പ​ല​രെ​യും അ​ദ്ഭു​ത​പ്പെ​ടു​ത്തി​യാ​ണ് ജേ​ക്ക​ബ്സ് വേ​ഗ​ത​യേ​റി​യ ഓ​ട്ട​ക്കാ​ര​നാ​യ​ത്. 9.8 സെ​ക്ക​ൻ​ഡി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ 9.84 സെ​ക്ക​ന്േ‍​റാ​ടെ അ​മേ​രി​ക്ക​യു​ടെ ഫ്ര​ഡ്കേ​ർ​ലി വെ​ള്ളി​യും, 9.89 സെ​ക്ക​ന്േ‍​റാ​ടെ കാ​ന​ഡ​യു​ടെ ആ​ന്ദ്രെ ഡി​ഗ്രാ​സ് വെ​ങ്ക​ല​വും ക​ര​സ്ഥ​മാ​ക്കി.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ