ഓ​സ്റ്റി​ൻ മ​ല​യാ​ളി ഇ​ൻ​വി​റ്റേ​ഷ​ണ​ൽ സോ​ക്ക​ർ ക​പ്പ്: ഡാ​ള​സ് ഡ​യ​നാ​മോ​സ് ചാ​ന്പ്യന്മാർ
Friday, July 30, 2021 9:03 PM IST
ഓ​സ്റ്റി​ൻ: ഓ​സ്റ്റി​ൻ സ്ട്രൈ​ക്കേ​ഴ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഓ​ൾ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ഇ​ൻ​വി​റ്റേ​ഷ​ണ​ൽ സോ​ക്ക​ർ ക​പ്പ് പ്ര​ഥ​മ ടൂ​ർ​ണ​മെ​ന്‍റി​ൽ ഡാ​ള​സ് ഡ​യ​നാ​മോ​സ് ചാ​ന്പ്യ​രാ​യി. ആ​വേ​ശം വാ​നോ​ള​മു​യ​ർ​ന്ന ഫൈ​ന​ലി​ൽ ടൂ​ർ​ണ​മെ​ന്‍റ് ആ​തി​ഥേ​യ​രാ​യ ഓ​സ്റ്റി​ൻ സ്ട്രൈ​ക്കേ​ഴ്സി​നെ​തി​രെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​യി​രു​ന്നു ഡ​യ​നാ​മോ​സി​ന്‍റെ വി​ജ​യം.

സാ​ക്ക​റി ജോ​സ​ഫ് (ഡാ​ള​സ് ഡ​യ​നാ​മോ​സ്) മി​ക​ച്ച ക​ളി​ക്കാ​നു​ള്ള എം​വി​പി ട്രോ​ഫി നേ​ടി. ടോം ​വാ​ഴേ​ക്കാ​ട്ട് (എ​ഫ്സി​സി ക​രോ​ൾ​ട്ട​ൻ) കൂ​ടു​ത​ൽ ഗോ​ൾ സ്കോ​ർ ചെ​യ്തു ഗോ​ൾ​ഡ​ൻ ബൂ​ട്ട് നേ​ടി​യ​പ്പോ​ൾ മൈ​ക്കി​ൾ ജോ​ണ്‍ (ഡാ​ള​സ് ഡ​യ​നാ​മോ​സ്) മി​ക​ച്ച ഗോ​ൾ കീ​പ്പ​റി​നു​ള്ള ഗോ​ൾ​ഡ​ൻ ഗ്ലോ​വ്സ് അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യി.

മ​ത്സ​ര​വേ​ദി​യാ​യ ഓ​സ്റ്റി​ൻ റൗ​ണ്ട്റോ​ക്ക് മ​ൾ​ട്ടി പ​ർ​പ്പ​സ് ട​ർ​ഫ് കോം​പ്ല​ക്സി​ൽ അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങു​ക​ൾ ന​ട​ന്നു. പ​രി​പാ​ടി​യു​ടെ പ്രാ​യോ​ജ​ക​രാ​യ സെ​ബി പോ​ൾ, സ്കൈ ​ട​വ​ർ റി​യാ​ലി​റ്റി (പ്ലാ​റ്റി​നം സ്പോ​ണ്‍​സ​ർ) , മാ​ത്യു ചാ​ക്കോ, മാ​ത്യു സി​പി​എ, ര​ഞ്ജു രാ​ജ്, മോ​ർ​ട്ട​ഗേ​ജ് ലോ​ണ്‍ ഒ​റി​ജി​നേ​റ്റ​ർ (ഗോ​ൾ​ഡ് സ്പോ​ണ്‍​സേ​ഴ്സ്), ലി​റ്റി വ​ട​ക്ക​ൻ,പ്രൈം ​ഫാ​മി​ലി കെ​യ​ർ (ഹെ​ൽ​ത്ത് പാ​ർ​ട്ണ​ർ), ലി​യോ, ഇ​ൻ​കോ​ർ​പൊ​റോ ഫി​റ്റ്ന​സ്(​ഫി​റ്റ്ന​സ് പാ​ർ​ട്ണ​ർ), ചെ​ന്ന റെ​ഡി, സോ​ൾ​ട്ട് ൻ ​പെ​പ്പ​ർ (റ​സ്റ്റ​റ​ന്‍റ് പാ​ർ​ട്ണ​ർ ), ടെ​യ്ല​ർ ഇ​ൻ​സ്പെ​ക്ഷ​ൻ (പേ​ട്ര​ണ്‍) തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് ച​ട​ങ്ങി​ൽ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ഓ​സ്റ്റി​ൻ സ്ട്രൈ​ക്കേ​ഴ്സ്, ന്യൂ​യോ​ർ​ക്ക് ച​ല​ഞ്ചേ​ഴ്സ്, എ​ഫ്സി ക​രോ​ൾ​ട്ട​ൻ, ഡാ​ള​സ് ഡ​യ​നാ​മോ​സ്, ഹൂ​സ്റ്റ​ണ്‍ യു​ണൈ​റ്റ​ഡ് ജ​ഗ്വാ​ഴ്സ് - ഹൂ​സ്റ്റ​ണ്‍ യു​ണൈ​റ്റ​ഡ് ടൈ​ഗേ​ഴ്സ്, ഹൂ​സ്റ്റ​ണ്‍ സ്ട്രൈ​ക്കേ​ഴ്സ്, ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളീ സോ​ക്ക​ർ ക്ല​ബ്, ഒ​ക്ല​ഹോ​മ യു​ണൈ​റ്റ​ഡ് തു​ട​ങ്ങി അ​മേ​രി​ക്ക​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നാ​യി ഒ​ൻ​പ​തു ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്ത​ത്. മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള 35 പ്ല​സ് ടൂ​ർ​ണ​മെ​ന്‍റും ഇ​തോ​ടൊ​പ്പം ന​ട​ത്ത​പ്പെ​ട്ടു.

അ​ജി​ത് വ​ർ​ഗീ​സ് (പ്ര​സി​ഡ​ന്‍റ്), മ​നോ​ജ് പെ​രു​മാ​ലി​ൽ (സെ​ക്ര​ട്ട​റി), പ്ര​ശാ​ന്ത് വി​ജ​യ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്) ബി​ജോ​യ് ജെ​യിം​സ് (ട്ര​ഷ​റ​ർ) തു​ട​ങ്ങി​യ​വ​ർ ടൂ​ർ​ണ​മെ​ന്‍റി​ന് നേ​തൃ​ത്വം ന​ൽ​കി. ടൂ​ർ​ണ​മെ​ന്‍റ് വ​ൻ​വി​ജ​യ​മാ​യി എ​ന്ന് അ​ജി​ത് വ​ർ​ഗീ​സ് പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ