ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ൽ കാ​തോ​ലി​ക്കാ ബാ​വ അ​നു​സ്മ​ര​ണ പ്രാ​ർ​ഥ​ന​യും ദൂ​പാ​ർ​പ്പ​ണ​വും
Tuesday, July 20, 2021 11:37 PM IST
ഡാ​ള​സ്: ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ൽ കാ​ലം ചെ​യ്ത പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് പൗ​ലോ​സ് ദ്വി​തീ​യ​ൻ ബാ​വാ​യെ അ​നു​സ്മ​രി​ച്ച് ജൂ​ലൈ 18 ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ കു​ർ​ബ്ബാ​ന മ​ദ്ധ്യേ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും ധൂ​പാ​ർ​പ്പ​ണ​വും ന​ട​ത്തി.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ന​ട​ന്ന അ​നു​സ്മ​ര​ണാ​മീ​റ്റിം​ഗി​ൽ വി​കാ​രി റ​വ. ഫാ. ​തോ​മ​സ് മാ​ത്യു, തി​രു​മേ​നി​യു​ടെ പ​രി​ശു​ദ്ധി​യെ​യും, നി​ഷ്ക​ള​ങ്ക​തെ​യും​സ​മ​ർ​പ്പ​ണ ജീ​വി​ത​ത്തെ​യും അ​നു​സ്മ​രി​ച്ചു. അ​റു​പ​താ​മ​ത്തെ വ​യ​സി​ൽ നി​യു​ക്ത കാ​തോ​ലി​ക്ക പ​ദ​വി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും, പ​തി​നൊ​ന്ന് വ​ർ​ഷ​ക്കാ​ലം കാ​തോ​ലി​ക്ക ബാ​വ​യാ​യി സ​ഭ​യെ ന​യി​ക്കു​ക​യും ചെ​യ്ത പൗ​ലോ​സ് ദ്വി​തീ​യ​ൻ ബാ​വ​യു​ടെ വേ​ർ​പാ​ട് സ​ഭ​യ്ക്കും കേ​ര​ള ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​നും തീ​രാ​ന​ഷ്ട​മാ​ണെ​ന്നും അ​ച്ച​ൻ പ​റ​ഞ്ഞു.

മു​ൻ സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി മെ​ന്പ​റും ഇ​ട​വ​ക സെ​ക്ര​ട്ട​റി​യു​മാ​യ തോ​മ​സ് രാ​ജ​ൻ തി​രു​മേ​നി​യു​ടെ മ​നു​ഷ്യ​സ്നേ​ഹ​ത്തെ​യും സ​ഭ​യോ​ടു​ള്ള അ​ച​ഞ്ച​ല​മാ​യ വി​ശ്വാ​സ​ത്തെ​യും സ​ഭാ​മ​ക്ക​ളോ​ടു​ള്ള ക​രു​ത​ലി​നെ​യും കാ​രു​ണ്യ​പ്ര​വ​ർ​ത്തി​ക​ളെ​യും പ്ര​കീ​ർ​ത്തി​ച്ചു. മാ​നേ​ജിം​ഗ് ക​മ്മ​റ്റി അം​ഗം എ​ന്ന നി​ല​യി​ൽ പ​രി​ശു​ദ്ധ ബാ​വ​യു​മാ​യി ഏ​റെ അ​ടു​ത്തു ബ​ന്ധം പു​ല​ർ​ത്തു​വാ​നു​ള്ള ഭാ​ഗ്യം ല​ഭി​ച്ച​താ​യും സെ​ക്ര​ട്ട​റി അ​നു​സ്മ​രി​ച്ചു. എം​എം​വി​എ​സ് പ്ര​തി​നി​ധീ​ക​രി​ച്ചു സൂ​സ​ൻ ചു​മ്മാ​രും അ​നു​സ്മ​ര​ണ പ്ര​സം​ഗം ന​ട​ത്തി.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ