കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ക​ണ്‍​വ​ൻ​ഷ​ൻ: ഗ്രാ​ന്‍റ് കാ​ന്യ​ൻ കാ​ണാ​ൻ അ​വ​സ​രം ഒ​രു​ക്കും
Tuesday, July 20, 2021 11:32 PM IST
ഫി​നി​ക്സ്: അ​രി​സോ​ണ​യി​ൽ ന​ട​ക്കു​ന്ന കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ഗ്ലോ​ബ​ൽ ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് പ്ര​കൃ​തി​ദ​ത്ത ലോ​കാ​ത്ഭു​ത​ങ്ങ​ളി​ൽ ഒ​ന്നാ​യ ഗ്രാ​ന്‍റ് കാ​ന്യ​ൻ കാ​ണാ​ൻ അ​വ​സ​രം. ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജാ​യി​ട്ടാ​ണ് ഗ്രാ​ന്‍റ് കാ​ന്യ​ൻ യാ​ത്ര ഒ​രു​ക്കു​ക. ഓ​ഗ​സ്റ്റ് 10 നു ​മു​ൻ​പ് ര​ജി​സ്ട്ര​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് യാ​ത്ര പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്ന് കെഎച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ഡോ. ​സ​തീ​ഷ് അ​ന്പാ​ടി അ​റി​യി​ച്ചു.

കൊ​ള​റാ​ഡോ ന​ദി​യു​ടെ ഇ​രു ക​ര​ക​ളി​ലു​മാ​യി 446 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ 29 കി​ലോ​മീ​റ്റ​ർ വീ​തി​യി​ൽ 600 അ​ടി താ​ഴ്ച്ച​യി​ലു​ള​ള ഗ്രാ​ന്‍റ് കാ​ന്യ​ൻ, ഏ​ഴു ലോ​കാ​ത്ഭു​ത​ങ്ങ​ളി​ൽ ഒ​ന്നാ​യി വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന പ്ര​കൃ​തി​യു​ടെ മാ​യാ​ജാ​ല​മാ​ണ്. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ പ​ർ​വ​ത​നി​ര​ക​ളി​ലൊ​ന്നാ​യ റോ​ക്കി മൗ​ണ്ട​ൻ​സ്, ഹി​മാ​ല​യ​ത്തി​ന്‍റെ സൗ​ന്ദ​ര്യം ആ​വാ​ഹി​ച്ച കൊ​ളോ​റാ​ഡോ നി​ര​ക​ൾ, സ​ന്പൂ​ർ​ണ സ​മ​ത​ല​ങ്ങ​ൾ, നി​ര​നി​ര​യാ​യ കു​ന്നു​ക​ൾ , കാ​ടു​ക​ൾ തി​ങ്ങി​യ പ​ർ​വ​ത​ങ്ങ​ൾ, ഒ​ന്നി​നു പു​റ​കെ ഒ​ന്നാ​യി നി​ൽ​ക്കു​ന്ന 58 കൊ​ടു​മു​ടി​ക​ൾ, ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഖ​നി​മേ​ഖ​ല, മ​ല​ക​ൾ ര​ണ്ടാ​യി പി​ള​ർ​ന്ന് ആ​റാ​യി​രം അ​ടി താ​ഴ്ച്ച​യി​ൽ 29 കി​ലോ​മീ​റ്റ​ർ വീ​തി​യി​ൽ അ​ഗാ​ധ ഗ​ർ​ത്തം. ത​വി​ട്ട്, പ​ച്ച, നീ​ല, വെ​ള്ള തു​ട​ങ്ങി വി​വി​ധ വ​ർ​ണ​ങ്ങ​ളു​ള്ള സു​ന്ദ​ര​മാ​യ പാ​റ​ക​ളു​ടെ അ​ടു​ക്കു​ക​ൾ ചേ​ർ​ത്ത് വ​ച്ച ക​ലാ​സൃ​ഷ്ടി, അ​തി​ലൂ​ടെ ഒ​ഴു​കു​ന്ന പു​ഴ. ഗ​ർ​ത്ത​ത്തി​ന്‍റെ ശി​ലാ​ഭി​ത്തി​ക​ളി​ൽ ലോ​ക​ത്തി​ലെ എ​ല്ലാ​ത്ത​രം ശി​ല​ക​ളേ​യും മാ​തൃ​ക​ക​ളാ​യി കാ​ണാ​വു​ന്ന ശി​ൽ​പ​ങ്ങ​ൾ, അ​ഗാ​ധ​മാ​യ നി​ശ​ബ്ദ​ത, ആ​കാ​ശ​വും ഭൂ​മി​യും പാ​താ​ള​വും ല​യി​ക്കു​ന്ന​താ​യു​ള്ള തോ​ന്ന​ൽ. പ്ര​കൃ​തി​യെ​ന്ന ശി​ൽ​പി തീ​ർ​ത്ത ഈ ​മ​ഹാ​നി​ർ​മി​തി​യു​ടെ സൗ​ന്ദ​ര്യ​വും, ഗം​ഭീ​ര്യ​വും, ബാ​ഹു​ല്യ​വും വി​ശ​ദി​ക​രി​ക്കാ​ൻ ഭാ​ഷ​ക്കോ, ചി​ത്ര​ത്തി​ലാ​ക്കാ​ൻ ചി​ത്ര​കാ​ര​നോ സാ​ധി​ക്കി​ല്ല. അ​താ​സ്വ​ദി​ക്ക​ണ​മെ​ങ്കി​ൽ നേ​രി​ൽ കാ​ണു​ക ത​ന്നെ വേ​ണം. അ​തി​നു​ള്ള അ​വ​സ​ര​മാ​ണ് ക​ഐ​ച്ച്എ​ൻ​എ ഒ​രു​ക്കു​ന്ന​ത്.

2021 ഡി​സം​ബ​ർ 30 മു​ത​ൽ ജ​നു​വ​രി ര​ണ്ടു​വ​രെ അ​രി​സോ​ണ ഗ്രാ​ന്‍റ് റി​സോ​ർ​ട്ടി​ലാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ. ര​ണ്ടു​വ​ർ​ഷം കൂ​ടു​ന്പോ​ൾ ന​ട​ത്തി വ​രു​ന്ന ആ​ഗോ​ള ഹി​ന്ദു സം​ഗ​മം കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യം മു​ൻ​നി​ർ​ത്തി 2021 ജൂ​ലൈ​യി​ൽ നി​ന്നും ഡി​സം​ബ​ർ 30 ലേ​ക്ക് നീ​ട്ടി​വെ​ക്കു​ക​യാ​യി​രു​ന്നു. പൊ​തു​സ​മ്മേ​ള​നം, ആ​ദ്ധ്യാ​ത്മി​ക പ്ര​ഭാ​ഷ​ണം, സാം​സ്കാ​രി​ക സ​മ്മേ​ള​ന​ങ്ങ​ൾ, സ​ദ്സം​ഗ​ങ്ങ​ൾ, സെ​മി​നാ​റു​ക​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ, ച​ർ​ച്ച​ക​ൾ തു​ട​ങ്ങി​യ​വ ക​ണ്‍​വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്ര​ർ ചെ​യ്യാ​നും www.namaha.org സ​ന്ദ​ർ​ശി​ക്കു​ക

റി​പ്പോ​ർ​ട്ട്: പി. ​ശ്രീ​കു​മാ​ർ