ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു
Monday, May 3, 2021 11:00 PM IST
ഡാ​ള​സ്: കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ബി. ​ചെ​യ​ർ​മാ​നും മു​ൻ​മ​ന്ത്രി​യു​ര​ല​യ ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര ക​മ്മ​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

മ​ന്ന​ത്ത് പ​ദ്മ​നാ​ഭ​ന്‍റെ കൈ​പി​ടി​ച്ച് പൊ​തു​മ​ണ്ഡ​ല​ത്തി​ലേ​ക്ക് കാ​ലൂ​ന്നി​യ ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ രാ​ഷ്ട്രീ​യ​ജീ​വി​ത​ത്തി​ന്‍റെ കേ​ര​ള നി​യ​മ​സ​ഭ​യി​ലെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ അം​ഗ​മാ​യി ജ​യി​ച്ചു​ക​യ​റി​യ പി​ള്ള​യു​ടെ രാ​ഷ്ട്രീ​യ​ക്കു​തി​പ്പാ​ണ് പി​ന്നെ​ക്ക​ണ്ട​ത്. 1960, 65, 77, 80, 82, 87, 91, 96, 2001 വ​ർ​ഷ​ങ്ങ​ളി​ൽ നി​യ​മ​സ​ഭ​യി​ലേ​ക്കും. 1971ൽ ​ലോ​ക്സ​ഭ​യി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ട്രാ​ൻ​സ്പോ​ർ​ട്ട്, എ​ക്സൈ​സ്, ജ​യി​ൽ, വൈ​ദ്യു​തി വി​വി​ധ മ​ന്ത്രി സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചു പേ​രെ​ടു​ത്തി​ട്ടു​ള്ള ഒ​രു വ്യ​ക്തി​യാ​യി​രു​ന്നു.

തി​ക​ഞ്ഞ ഈ​ശ്വ​ര വി​ശ്വാ​സി​യാ​യി​രു​ന്ന പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​പി​ള്ള ആ​റ​ര​പ​തി​റ്റാ​ണ്ട് നീ​ണ്ട സാ​മു​ദാ​യി​ക പ്ര​വ​ർ​ത്ത​നം കൂ​ടി അ​വ​സാ​നി​പ്പി​ച്ചാ​ണ് ബാ​ല​കൃ​ഷ്ണ​പ്പി​ള​ള വി​ട​വാ​ങ്ങി​യ​ത്. കേ​ര​ള രാ​ഷ്രീ​യ​ത്തി​ൽ നി​റ​ഞ്ഞു ശോ​ഭി​ച്ചി​രു​ന്ന മു​ൻ​മ​ന്ത്രി ആ​ർ ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ വേ​ർ​പാ​ടി​ൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര ക​മ്മ​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: എ​ബി തോ​മ​സ്