ഫൊക്കാന ഇന്‍റര്‍നാഷണല്‍ വനിതാ ദിനാഘോഷം സ്‌നേഹ സാന്ത്വനം മാര്‍ച്ച് 13 ന്
Sunday, March 7, 2021 12:13 PM IST
ന്യൂയോർക്ക്: ഫൊക്കാന ഇന്‍റര്‍നാഷണല്‍ വനിതാ ദിനാഘോഷം സ്‌നേഹ സാന്ത്വനം മാര്‍ച്ച് 13 ശനിയാഴ്ച രാത്രി എട്ടിന് (ഇഎസ്ടി) സൂം മീറ്റിലൂടെ നടക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 6.30നാണ് പരിപാടി. സമൂഹത്തില്‍ നാനാവിധ മേഖലകളില്‍ നേട്ടം കൈവരിച്ച വനിതകളെ ചടങ്ങില്‍ ആദരിക്കും.

മാധ്യമ പ്രവർത്തകയും എംഎൽഎയുമായ വീണാ ജോര്‍ജ്, മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ പ്രശസ്ത നടിയും മോഡലുമായ കനി കുസൃതി എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളാകും.

മലയാളം, തെലുങ്ക് സിനിമ പിന്നണി ഗായിക ഡോ. ബി അരുന്ധതി, പ്രമുഖ സന്നദ്ധപ്രവർത്തകയും അവാർഡ് ജേതാവുമായ ഡോ. എംഎസ് സുനില്‍, ഡാന്‍സര്‍ കലാശ്രീ ഡോ. സുനന്ദാ നായര്‍, ഇല്ലിനോയി കൂക്ക് കൗണ്ടി ഗവൺമെന്റിന്റെ അസറ്റ് മാനേജ്‌മന്റ് ബ്യൂറോചീഫ് ഡോ. ആന്‍ കലയില്‍, ഇന്ത്യന്‍ അമേരിക്കൻ എഴുത്തുകാരിയും 'ഗോസ്പൽ ഓഫ് മേരി മഗ്ദലന ആൻഡ് മി എന്ന പുസ്തകത്തിന്' മാൻ ബുക്കർ പ്രൈസ് അവസാന റൗണ്ടിൽ എത്തിയ എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ എ രതീദേവി, പന്തളം സബ് ഇന്‍സ്‌പെക്ടര്‍ മഞ്ജുനായര്‍, എന്‍വൈപിഡി (ന്യൂയോർക്ക് പോലീസ് ഡിപ്പാര്ട്ട്മെന്റ്) ഡിറ്റക്ടീവ് ബിനു പിള്ള, വാട്ടര്‍ കളറിസ്റ്റ് അഞ്ജന ജോസ്, ലിറ്റററി വര്‍ക്‌സ് നിര്‍മ്മല തോമസ്, ഫൊക്കാന മുൻ പ്രസിഡണ്ടും ട്രസ്റ്റി ബോർഡ് മെമ്പറുമായ മറിയാമ്മ പിള്ള,
തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

ഫൊക്കാനാ വിമൻസ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. കലാ ഷഹിയുടെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ഡോ. സജിമോന്‍ ആന്റണി, ട്രഷറര്‍ മറ്റമന, വിമൻസ് ഫോറം വൈസ് ചെയര്‍ മേരി ഫിലിപ്പ്, സെക്രട്ടറി അബ്ജ അരുണ്‍, ജോയിന്റ് സെക്രട്ടറി ലതാ പോള്‍, ഫൊക്കാന നാഷണൽ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ വിമൻസ് ഫോറത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പുതുതായി തെരെഞ്ഞെടുക്കപ്പെട്ട 101 അംഗ കമ്മിറ്റി മെമ്പർമാർ ഉൾപ്പെടെ നൂറു കണക്കിന് വനിതകളാണ് മാർച്ച് 13 നു നടക്കുന്ന വനിത ദിനാഘോഷപരിപാടിയിൽ പങ്കെടുക്കുന്നത്.

Topic: Fokana Women
Time: Mar 13, 2021 08:00 PM Eastern Time (US and Canada)

Join Zoom Meeting
https://us02web.zoom.us/j/84146451457?pwd=enR0b1pyRlEwU2g4UG9Na1RzQXExUT09

Meeting ID: 841 4645 1457
Passcode: 2021
One tap mobile
+13126266799,,84146451457#,,,,*2021# US (Chicago)
+16465588656,,84146451457#,,,,*2021# US (New York)

Dial by your location
+1 312 626 6799 US (Chicago)
+1 646 558 8656 US (New York)
+1 301 715 8592 US (Washington DC)
+1 669 900 9128 US (San Jose)
+1 253 215 8782 US (Tacoma)
+1 346 248 7799 US (Houston)
Meeting ID: 841 4645 1457
Passcode: 2021
Find your local number: https://us02web.zoom.us/u/kS1BbKwmM

റിപ്പോർട്ട്: ആഷാ മാത്യു