ഫൊക്കാനയുടെ താങ്ക്സ് ഗിവിംഗ് ആഘോഷം നവംബർ 28 ന്
Saturday, November 28, 2020 7:02 AM IST
ന്യൂജേഴ്‌സി: ഫൊക്കാന കുടുംബാംഗങ്ങളുടെ താങ്ക് ഗിവിംഗ് ആഘോഷം നവംബർ 28 നു (ശനി) ന്യൂയോർക്ക് സമയം വൈകുന്നേരം ആറിന് നടക്കും. തകർക്കങ്ങൾക്കും പ്രശ്നങ്ങൾക്കും അറുതി വരുത്തിക്കൊണ്ട് പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ആദ്യപരിപാടി എന്ന വിശേഷണവും ഇതിനുണ്ട്. സൂം മീറ്റിംഗിലൂടെ നടത്തുന്ന പരിപാടിയിലേക്ക് ഏവരേയും പ്രസിഡന്‍റ് ജോർജി വർഗീസ് സ്വാഗതം ചെയ്തു.

ഫൊക്കാനയിലെ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളോടെ നടത്തുന്ന താങ്ക്സ് ഗിവിംഗ് പരിപാടിയിൽ എല്ലാ അംഗസംഘടനകളിലെയും പ്രവർത്തകർ പങ്കു ചേരും. ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിറസാന്നിദ്ധ്യമായ ഫാ.ഡേവിസ് ചിറമ്മലിന്‍റെ അനുഗ്രഹസാന്നിധ്യവും ഈ പരിപാടിക്കുണ്ട് . മാത്രമല്ല അമേരിക്കയിലെയും കാനഡയിലെയും കുടുംബങ്ങൾ താങ്ക്സ് ഗിവിംഗ് ആഘോഷിക്കുമ്പോൾ കേരളത്തിനൊപ്പം ചേർന്ന് ഡിസംബർ ഒന്നിന് 1001 ഭവന രഹിതർക്ക് അന്നദാനം നൽകിക്കൊണ്ടാണ് ഫൊക്കാനയും അതിലെ പ്രവർത്തകരും താങ്ക്സ് ഗിവിംഗ് ആഘോഷത്തിന്‍റെ മാറ്റു കൂട്ടുന്നത്. കേരളത്തിലെ നിർധനരായ ഭവന രഹിതരായ കുടുംബങ്ങൾക്കായി ഫാ. ഡേവിസ് ചിറമ്മലിന്‍റെ പ്രവർത്തങ്ങളുമായി സഹകരിച്ചാണ് ആയിരം പേർക്ക് ഭക്ഷണം നൽകുന്നത്.

പരിപാടിയുമായി സഹകരിച്ചു സ്‌പോൺസർഷിപ്പ് ചെയ്യാൻ താൽപ്പര്യമുള്ളവർ ഫൊക്കാന ട്രഷറർ സണ്ണി മറ്റമനയുമായി ബന്ധപ്പെടേണ്ടതാണ്. ഫൊക്കാന ട്രഷറർ സണ്ണി മറ്റമന നേതൃത്വം നൽകുന്ന ഓർഗനൈസിംഗ് കമ്മിറ്റിയിൽ ഫൊക്കാന അസോസിയേറ്റ് ട്രഷറർ വിപിൻ രാജ്(മെരിലാൻഡ്) 703-307-8445 ,വിമൻസ് ഫോം ചെയർപേഴ്സൺ ഡോ. കല ഷാഹി (മെരിലാൻഡ്) 202-359-8427, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ഗ്രേസ് മരിയ ജോസഫ്(ഫ്ലോറിഡ) 727 -277-2222,അപ്പുക്കുട്ടൻ പിള്ള(ന്യൂയോർക്ക്) 917-847-1534, ഗീത ജോർജ് (കലിഫോർണിയ) 510-359-8427 എന്നിവർ അംഗംങ്ങളാണ്.

Thanksgiving Celebration- FOKANA Family and Friends

Time: Nov 28, 2020 07:00 PM Eastern Time

Join Zoom Meeting
https://us02web.zoom.us/j/87531284721

Meeting ID: 875 3128 4721
One tap mobile
+13126266799, 87531284721# US

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ